ഖജുരാഹോ ഡ്രീംസ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്ത് മോഹന്‍ലാല്‍

Web Desk
1 Min Read

കൊച്ചി: ‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’ എന്ന സിനിമക്ക് ശേഷം വരുന്ന മുഴുനീള റോഡ് മൂവിയായ ഖജുരാഹോ ഡ്രീംസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ ഫേസ്ബുക്ക് പേജിലൂടെ പ്രകാശനം ചെയ്തു. അര്‍ജുന്‍ അശോകന്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, അദിതി രവി, ധ്രുവന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം മനോജ് വാസുദേവാണ് സംവിധാനം ചെയ്യുന്നത്.

city exchange

സേതു തിരക്കഥ ഒരുക്കുന്ന ഖജുരാഹോ ഡ്രീംസ് നിര്‍മിക്കുന്നത് ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം കെ നാസര്‍. ഛായാഗ്രഹണം പ്രദീപ് നായര്‍. ഗോപി സുന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. എഡിറ്റിംഗ് ലിജോ പോള്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ മോഹന്‍ദാസ്. കോസ്റ്റ്യൂം ഡിസൈനര്‍ അരുണ്‍ മന്ദര്‍. ഗാനരചന ഹരിനാരായണന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ചാക്കോ കാഞ്ഞൂപ്പറമ്പന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിന്‍ജോ ഒറ്റയ്ക്കല്‍. മേക്കപ്പ് സജി കാട്ടാക്കട. ഫിനാന്‍സ് കണ്‍ട്രോളര്‍ സന്തോഷ് കരമന. സ്റ്റില്‍സ് ശ്രീജിത്ത് ചെട്ടിപ്പടി. ഡിസൈന്‍സ് ആന്റണി സ്റ്റീഫന്‍. പ്രൊജക്ട് ഡിസൈനര്‍ ബാദുഷ.

ഒരു അറബിക്കഥ, ഡയമണ്ട് നെക്ലേസ്, ഇമ്മാനുവല്‍ തുടങ്ങി നിരവധി ഹിറ്റുകളുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് ഖജുരാഹോ ഡ്രീംസ് സംവിധനം ചെയ്യുന്ന മനോജ് വാസുദേവ്. ഹോളിവുഡ് സൂപ്പര്‍ഹിറ്റ് ചിത്രമായ മിഷന്‍ ഇംപോസ്ബ്ള്‍ 4ല്‍ അസോസിയേറ്റായിരുന്ന ഏക മലയാളി കൂടിയാണ് മനോജ് വാസുദേവ്. മധുരനാരങ്ങ, ഡ്രാമ തുടങ്ങി അഞ്ചോളം സിനിമകള്‍ നിര്‍മിച്ച എം കെ നാസറാണ് ആണ് ആണ്‍പെണ്‍ഭേദമില്ലാതെ എക്കാലത്തെയും ജനപ്രിയ ഇതിവൃത്തങ്ങളായ യാത്രകളുടേയും സൗഹൃദങ്ങളുടേയും പശ്ചാത്തലത്തില്‍ കഥ പറയുന്ന ഖജുരാഹോ ഡ്രീംസ് നിര്‍മിക്കുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!