
കൊച്ചി: പൂര്‍ണ്ണമായി മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച യുവസംവിധായകന്‍ അജി അയിലറയുടെ ഹൃസ്വചിത്രം ‘ദൂരങ്ങളില്‍ ഒരുയാത്ര’ പ്രമേയം കൊണ്ട് ശ്രദ്ധേയമാകുന്നു.

വാര്‍ധക്യത്തില്‍ ഉപേക്ഷിക്കപ്പെടുന്ന മാതാപിതാക്കളുടെ സ്‌നേഹത്തിന്റെയും ലാളനത്തിന്റെയും കരുതലിന്റെയും ഇടയില്‍ വളര്‍ന്ന മക്കള്‍ ഒരിക്കല്‍ എല്ലാം മറക്കുകയാണ്. ജീവിതത്തിലെ വേദനകളും ഭാരങ്ങളും ചിരിച്ചുകൊണ്ട് ചുമന്നു നടന്നവരെയാണ് ഇത്തരത്തില്‍ ഉപേക്ഷിക്കുന്നത്.


നാളെ സ്വന്തം ശരീരത്തെയും വാര്‍ധക്യം കവര്‍ന്നെടുക്കുമെന്ന് തിരിച്ചറിയാത്ത മക്കള്‍ ഇവിടെ പ്രത്യക്ഷപ്പെടുന്നു. കാഴച നഷ്ടപ്പെട്ട അച്ഛനെ ട്രയിനില്‍ ഉപേക്ഷിച്ചു കടന്നുപോയ മകന്‍ അങ്ങനെ പുതുമകള്‍ ഏറെയാണ് ഈ ചെറിയ ചിത്രത്തിലുള്ളത്.
ഗോപിനാഥന്‍ വാളകം, സുരേഷ് ബാബു അഞ്ചല്‍, സിന്‍ജോ വാളകം, ശ്യാം വെഞ്ഞാറമ്മൂട് തുടങ്ങിയവരാണ് അഭിനേതാക്കള്‍. ക്യാമറയും എഡിറ്റിംഗും വിവരണവും സംവിധാനവും അജി അയിലറയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. കിഴക്ക മലയോരത്തിന്റെ ദൃശ്യഭംഗിയാണ് ചിത്രത്തിന്റെ മറ്റൊരു പുതുമ. പി ആര്‍ സുമേരനാണ് പി ആര്‍ ഒ.

