ഡോ. പി വി ചെറിയാന്‍ വിടവാങ്ങി

Web Desk
1 Min Read

മനാമ: ബഹ്‌റൈനിലെ ആരോഗ്യരംഗത്ത് നാല് പതിറ്റാണ്ടിലേറെക്കാലം സേവനമനുഷ്ഠിച്ച മുതിര്‍ന്ന ഭിഷഗ്വരന്‍ ഡോ. പി വി ചെറിയാന്‍ അന്തരിച്ചു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ തിരുവനന്തപുരത്ത് വെച്ചാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്.

city exchange

ബഹ്‌റൈനിലെ ആരോഗ്യ മേഖലയ്ക്കും ഇന്ത്യന്‍ പ്രവാസി സമൂഹത്തിനും അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമായാണ് വിലയിരുത്തപ്പെടുന്നത്.

1979 ഒക്ടോബര്‍ 16ന് ബഹ്‌റൈനിലെത്തിയ ഡോ. ചെറിയാന്‍ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിലെ അപകട- അടിയന്തര വിഭാഗത്തില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചു. നാല് പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്റെ സേവനകാലത്ത് ആയിരക്കണക്കിന് രോഗികള്‍ക്ക് ചികിത്സയും അടിയന്തര വൈദ്യസഹായവും ലഭ്യമാക്കി.

ദേശീയ- അന്തര്‍ദേശീയ പരിപാടികളുടെ മെഡിക്കല്‍ കോര്‍ഡിനേറ്ററായും അദ്ദേഹം പ്രവര്‍ത്തിച്ചു. പ്രത്യേകിച്ച് ഫോര്‍മുല വണ്‍ മത്സരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രധാന പരിപാടികളില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

- Advertisement -
Ad image

ഇന്ത്യന്‍ സ്‌കൂള്‍, ബഹ്‌റൈന്‍ മെഡിക്കല്‍ സൊസൈറ്റി, കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് തുടങ്ങിയ സാമൂഹിക- സേവന സംഘടനകളിലും മറ്റ് നിരവധി അസോസിയേഷനുകളിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.

Share This Article
Leave a Comment
error: Content is protected !!