

ആലുവ: ഡെങ്കിപ്പനിക്കെതിരെ കൊതുക് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ആലുവ സെന്റ് സേവ്യേഴ്‌സ് വനിതാ കോളേജിലെ വിദ്യാര്‍ഥിനികളും. കോളേജിലെ ഭൂമിത്രസേന ക്ലബ്ബിന്റെ നേതൃത്വത്തില്‍ എല്ലാ വെള്ളിയാഴ്ചകളിലും ക്യാമ്പസില്‍ കൊതുക് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ക്യാമ്പസില്‍ ഡ്രൈ ഡേ നടത്തും. ഓരോ വകുപ്പുകള്‍ക്കാണ് ഓരോ വെള്ളിയാഴ്ചയും ഡ്രൈ ഡേ ചുമതല.

കൂടാതെ എല്ലാ ഞായറാഴ്ചകളിലും വിദ്യാര്‍ത്ഥികള്‍ സ്വന്തം ഭവനങ്ങളില്‍ കൊതുക് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. സെന്റ് സേവ്യേഴ്‌സ് കോളേജില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ മിലന്‍ ഫ്രാന്‍സ് അധ്യക്ഷത വഹിച്ചു. ആലുവ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ പ്രസന്നകുമാരി പുതിയകാല രോഗങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ.സിറാജ് ഡ്രൈ ഡെ ദിനാചരണത്തിന്റെ പ്രവര്‍ത്തന പരിപാടി വിശദീകരിച്ചു. ഭൂമിത്രസേന ക്ലബ്ബ് കോഡിനേറ്റര്‍മാരായ കെ ചിഞ്ചു ജോസഫ്, ഡോ. വി എസ് അനിമോള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
