മെയ് ഒന്നു മുതല്‍ ഒന്‍പത് വരെ വുഖൂദിന് ഈദ് അവധി

Web Desk
1 Min Read

ദോഹ: ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് ഖത്തറിലെ വുഖൂദിന്റെ ഔദ്യോഗിക അവധി മെയ് ഒന്നു മുതല്‍ മെയ് ഒന്‍പത് വരെ ആയിരിക്കും.

city exchange

അതേസമയം ഈദിന്റെ മൂന്നാം ദിനം മുതല്‍ വുഖൂദ് വാഹന പരിശോധന കേന്ദ്രങ്ങളായ ഫാഹെസ് സ്റ്റേഷനുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും.

2022 മെയ് ഒന്നിന് ഞായറാഴ്ചയാണ് ഈദ് വരുന്നതെങ്കില്‍ വെള്ളിയും ശനിയാഴ്ചയും ഒഴികെ മെയ് മൂന്നു മുതല്‍ മെയ് ഒന്‍പത് വരെ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് 12 വരെ ഫാഹെസ് സ്ഥിരം സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കും.

- Advertisement -
Ad image

2022 മെയ് രണ്ട് തിങ്കളാഴ്ച്ചയാണ് ഈദ് വരുന്നതെങ്കില്‍ വെള്ളിയും ശനിയും ഒഴികെ മെയ് നാലു മുതല്‍ മെയ് ഒന്‍പത് വരെ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് ഫഹെസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുക. ഈ കാലയളവില്‍ രാവിലെ 11.45ന് ഗേറ്റുകള്‍ അടയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!