നസീം ഹെല്‍ത്ത് കെയര്‍ ചാലിയാര്‍ കപ്പിന് ആവേശോജ്വല തുടക്കം

Web Desk
2 Min Read

ദോഹ: ചാലിയാര്‍ ദോഹ സംഘടിപ്പിക്കുന്ന അഞ്ചാമത് നസീം ഹെല്‍ത്ത് കെയര്‍ ചാലിയാര്‍ കപ്പ് ആള്‍ ഇന്ത്യാ ഇന്റര്‍ ഡിസ്ട്രിക്ട് സെവന്‍സ് ഫുട്ബോളിന് ആവേശോജ്വല തുടക്കം. വിവിധ ജില്ലകളില്‍ നിന്നുള്ള പതിനഞ്ചു ടീമുകളാണ് ടൂര്‍ണമെന്റില്‍ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ മാറ്റുരച്ചത്.

city exchange

ഓര്‍ബിറ്റ് എഫ് സി കന്യാകുമാരി 4-1ന് പി എസ് ക്യു എ എഫ് സി കണ്ണൂരിനെ പരാജയപ്പെടുത്തി. ബൈസന്റൈന്‍ തൃശ്ശൂര്‍ പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ ഒറിക്സ് എഫ് സി കാസര്‍ഗോഡിനെ 3-2ന് പരാജയപ്പെടുത്തി. എഫ് സി കൊച്ചിന്‍ എറണാകുളം 2-1ന് ഹിലാല്‍ എഫ് സി കണ്ണൂരിനെതിരെ വിജയികളായി. യൂണിവേഴ്സല്‍ കാലിക്കറ്റ് 4-0ന് സ്പോര്‍ട്ടിംഗ് മലബാര്‍ എഫ് സി കാലിക്കറ്റിനെ തോല്‍പ്പിച്ചു. എഫ് സി ഖത്തര്‍ മഞ്ഞപ്പട കാലിക്കറ്റ്, പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ 2-1ന് നാസ് ഗാര്‍ഡ് എഫ്‌സി കണ്ണൂരിനെതിരെ വിജയിച്ചു.

ഖത്തര്‍ ബ്രദേഴ്സ് ക്ലബ് മലപ്പുറം പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ വയനാട് കൂട്ടം വയനാടിനെ 2-1ന് പരാജയപ്പെടുത്തി. ഫ്രണ്ട്സ് ഓഫ് തൃശൂര്‍ എഫ് സി പെനാല്‍റ്റിയില്‍ മേറ്റ്സ് മലപ്പുറത്തിനെതിരെ 5-4 ന് വിജയിച്ചു.

നവംബര്‍ 28ന് ശനിയാഴ്ച ലുസൈലിലെ ദോഹ സ്പോര്‍ട്സ് പാര്‍ക്കില്‍ വൈകുന്നേരം 8 മണി മുതല്‍ നടക്കുന്ന ഒന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രൈഡേ ഫിഫ മഞ്ചേരി മലപ്പുറം,
ഓര്‍ബിറ്റ് എഫ്‌സി കന്യാകുമാരിയെ നേരിടും. രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ബൈസന്റൈന്‍ തൃശ്ശൂര്‍
എഫ്‌സി കൊച്ചിന്‍ എറണാകുളത്ത്തിനെതിരെ മത്സരിക്കും. മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ യൂണിവേഴ്സല്‍ കാലിക്കറ്റ് എഫ് സി, മഞ്ഞപ്പട കാലിക്കറ്റുമായി ഏറ്റുമുട്ടും. നാലാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഖത്തര്‍ ബ്രദേഴ്സ് ക്ലബ് മലപ്പുറം, ഫ്രണ്ട്സ് ഓഫ് തൃശൂര്‍ എഫ് സിയെ നേരിടും.

- Advertisement -
Ad image

ലുസൈല്‍ സ്പോര്‍ട്സ് ക്ലബ് ചെയര്‍മാന്‍ അബ്ദുല്ലഹ് അലി അല്‍ ഹര്‍മി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ചാലിയാര്‍ കപ്പ് ചെയര്‍മാന്‍ സിദ്ദീഖ് വാഴക്കാട് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ സാബികുസ്സലാം എടവണ്ണ സ്വാഗതം പറഞ്ഞു. ചാലിയാര്‍ ദോഹ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സിദ്ദീഖ് സി ടി ചെറുവാടി ആശംസയര്‍പ്പിച്ചു സംസാരിച്ചു. റേഡിയോ സുനോ ആര്‍ ജെ അഷ്ടമി അവതാരകയായി. ഫിനാന്‍സ് ചെയര്‍മാന്‍ ബുജൈര്‍ മൂര്‍ക്കനാട് നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!