

ദോഹ: എപ്പാക് സ്പോര്‍ട്സ് ഫെസ്റ്റിവലില്‍ ആമസോണ്‍ ടൈറ്റന്‍സും പീത്രി പത്തപ്പിരിയവും സംയുക്ത ഓവറോള്‍ ചാമ്പ്യന്മാരായി. കുണ്ടോട് വാരിയേഴ്സിന് രണ്ടാം സ്ഥാനവും എടവണ്ണ ബ്ലാസ്റ്റേഴ്സിന് മൂന്നാം സ്ഥാനവും ലഭിച്ചു.

നസീം ഹെല്‍ത്ത് കെയര്‍, വാഫിയ ഡേറ്റസ്, ഫൈവ് പോയിന്റ് എന്റര്‍ടൈന്‍മെന്റ്, ജെംഫോര്‍ഡ് വേര്‍ഡ് സ്കൂള്‍ എന്നിവര്‍ മുഖ്യസ്പോണ്സമാരായ സ്പോര്‍ട്സ് ഫെസ്റ്റിന് ചാലിയാര്‍ ദോഹ പ്രസിഡന്റ് സി ടി സിദ്ദീഖ്, എപ്പാഖ് പ്രസിഡന്റ് ഫൈസല്‍ ബാബു എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്ക് ഓവറോള്‍ കിരീടം സമ്മാനിച്ചു. എപ്പാഖ് ജനറല്‍ സെക്രട്ടറി സാബിഖ്സ്സലാം, ട്രഷറര്‍ സാഹിര്‍ കെ, സ്പോര്‍ട്സ് ഫെസ്റ്റ് ചെയര്മാന് ജംഷാദ് പി സി, മുഖ്യ രക്ഷാധികാരി സലിം റോസ്, രക്ഷാധികാരി അബ്ദുല്‍ മനാഫ്, വൈസ് പ്രസിഡന്റുമാരായ അസീദ് അലി, ശമീല്‍ പി, ജോയിന്‍ സെക്രട്ടറി ഇര്‍ഷാദ് ഉമ്മര്‍, പ്രോഗ്രാമുകള്‍ കോര്‍ഡിനേറ്റ് ചെയ്ത ഹാരിസ് പി ടി, സുനീര്‍ ബാബു, ഹര്‍ഷാദ്, ഡോ. റസീല്‍, ശമീല്‍ ചെംബകുത്ത്, സഫീറുസ്സലാം, ഫായിസ്, ഫിറോസ് പി എന്നിവര്‍ സന്നിഹിതരായിരുന്നു.
