ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച നിരോധിത ഗുളിക പിടികൂടി

Web Desk
0 Min Read

ദോഹ: ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കു മരുന്ന് ഗുളികകള്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് പിടികൂടി. ട്വിറ്ററില്‍ പങ്കുവെച്ച പോസ്റ്റില്‍ നിരോധിച്ച ഗുളികയുടെ ഫോട്ടോ അധികൃതര്‍ ഷെയര്‍ ചെയ്തു. യാത്രക്കാരന്റെ ബാഗില്‍ തുണികള്‍ക്കിടയിലായാണ് ഗുളിക ഒളിപ്പിച്ചിരുന്നത്.

city exchange

പ്രെഗാബലിനെന്ന് പേരുള്ള 130 ഗുളികകളാണ് ബാഗില്‍ നിന്നും പിടിച്ചെടുത്തത്. ഖത്തറിലേക്ക് കടത്താന്‍ അനുമതിയില്ലാത്ത വസ്തുക്കള്‍ അനധികൃതമായി കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനെതിരെ നിരവധി തവണ അധികൃതര്‍ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
അത്യന്താധുനിക ഉപകരണങ്ങള്‍ ഉലപയോഗിച്ചും യാത്രക്കാരന്റെ ശാരീരിക ചലനങ്ങള്‍ നിരീക്ഷിച്ചും അനധികൃത വസ്തുക്കള്‍ കടത്തുന്നത് പിടികൂടാന്‍ മികച്ച പരിശീലനം കസ്റ്റംസിന് ലഭിച്ചതായും അധികൃതര്‍ വെൡപ്പെടുത്തി.

Share This Article
Leave a Comment
error: Content is protected !!