കേരളത്തിലെ വിദ്യാഭ്യാസ ഉന്നമനത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് പ്രവാസികള്‍: ഡോ. ഗള്‍ഫാര്‍ മുഹമ്മദലി

Web Desk
2 Min Read

കൈതപ്പൊയില്‍: മലയാളികള്‍ ഇന്ന് കാണുന്ന വിദ്യാഭ്യാസ മുന്നേറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പ്രവാസികളാണെന്ന് പ്രമുഖ വ്യവസായി ഡോ. ഗള്‍ഫാര്‍ മുഹമ്മദലി. ജാമിഅ മദീനത്തുന്നൂറിന് കീഴില്‍ അക്കാദമിക് രംഗത്തെ മികവാര്‍ന്ന പ്രകടനം നടത്തിയ വിദ്യാര്‍ഥികളെ ആദരിക്കുന്നതിന് മര്‍കസ് നോളേജ് സിറ്റിയില്‍ സംഘടിപ്പിച്ച ‘വിക്ടറി ഗാല’ പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

സാമൂഹികമായി വളരെ പിന്നിലായിരുന്ന, സാക്ഷരത വളരെ കുറഞ്ഞ ഒരു കാലത്ത് നിന്നും പുതിയ തലമുറക്ക് വിദ്യാഭ്യാസം നല്‍കി വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ പ്രവാസികളുടെ പങ്ക് വലുതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസരംഗത്ത് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള മര്‍കസ് സ്ഥാപനങ്ങള്‍ നിര്‍വഹിക്കുന്ന ദൗത്യം ഏറെ ശ്ലാഘനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആള്‍ ഇന്ത്യ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 507-ാം റാങ്ക് ജേതാവായ അബ്ദുല്‍ ഫസല്‍ നൂറാനിക് മൊമെന്റേയും ആപ്‌കോ ക്യാഷ് പ്രൈസും സമ്മാനിച്ചു. രണ്ട് ഫുള്‍ ബ്രൈറ്റ് ഫെലോഷിപ്പ്, രണ്ട് പി ഡി എഫ്, നാല് നീറ്റ്, ആറ് ജെ ഇ ഇ, ജാം ജേതാക്കളേയും അഭിനന്ദിച്ചു. ഈയിടെയായി ഐ ഐ ടിയില്‍ നിന്നും ജെഎന്‍യുവില്‍ നിന്നും പി എച്ച് ഡി അവാര്‍ഡ് ചെയ്ത ഡോ. മുജീബ് നൂറാനി, ഡോ. ശാഹുല്‍ ഹമീദ് നൂറാനി, കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ അഡ്മിഷന്‍ ലഭിച്ച അബ്ദുല്‍ ഫത്താഹ് നൂറാനി, അശോക യങ് ഇന്ത്യ ഫെലോഷിപ്പ് ജേതാവ് അന്ഷിഫ് അലി നൂറാനിയെയും ആദരിച്ചു.
ജാമിഅ മദീനത്തൂന്നൂര്‍ റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി അധ്യക്ഷത വഹിച്ചു. ഉള്ളാള്‍ ദര്‍ഗ കോളേജ് പ്രിന്‍സിപ്പല്‍ അഹ്‌മദ് കുട്ടി സഖാഫി നെല്ലിക്കുത്ത് പ്രാര്‍ഥന നിര്‍വഹിച്ചു. സുഹൈര്‍ നൂറാനി വെസ്റ്റ് ബെംഗാള്‍ ആമുഖ ഭാഷണം നടത്തി. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ എ ഹക്കീം നഹ, നോളേജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ്, അഡ്വ. തന്‍വീര്‍ ഉമര്‍, ജാമിഅ മദീനത്തൂന്നൂര്‍ പ്രൊ റെക്ടര്‍ ആസഫ് നൂറാനി എന്നിവര്‍ സംസാരിച്ചു. സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, മര്‍കസ് ട്രഷറര്‍ എ പി അബ്ദുല്‍ കരീം ഹാജി ചാലിയം, സി പി ഉബൈദുല്ല സഖാഫി, മര്‍കസ് ഗാര്‍ഡന്‍ ജനറല്‍ മാനേജര്‍ അബൂസ്വാലിഹ് സഖാഫി സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!