ധാക്കയില്‍ ഫാക്ടറിക്ക് തീ പിടിച്ചു 52 മരണം

Web Desk
0 Min Read

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയ്ക്കു സമീപം ബഹുനില ജ്യൂസ് ഫാക്റ്ററിയിലുണ്ടായ തീപ്പിടുത്തത്തില്‍ 52 പേര്‍ മരിച്ചു. 50 ഓളം പേര്‍ക്ക് പരിക്കേറ്റു. ധാക്കയുടെ അടുത്ത പ്രദേശമായ നരയന്‍ഗഞ്ച് ജില്ലയിലെ രൂപ്ഗഞ്ചിലെ ഷെസാന്‍ ഫുഡ്സ് ലിമിറ്റഡിന്റെ ഫാക്റ്ററിയിലാണ് വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ തീപ്പിടിത്തമുണ്ടായത്. ആറുനില കെട്ടിടത്തിലാണ് അപകടം. രാസവസ്തുക്കളും പ്ലാസ്റ്റിക് കുപ്പികളും സൂക്ഷിച്ചിരുന്ന താഴത്തെ നിലയില്‍ നിന്നാണ് തീപടര്‍ന്നത്.
അപകടത്തെ തുടര്‍ന്ന് രക്ഷപ്പെടാനായി നിരവധി തൊഴിലാളികള്‍ കെട്ടിടത്തില്‍ നിന്ന് ചാടി. 18ഓളം അഗ്നിശമന യൂനിറ്റുകളാണ് തീയണയ്ക്കാന്‍ സ്ഥലത്തെത്തിയത്.

city exchange
Share This Article
Leave a Comment
error: Content is protected !!