ഐശ്വര്യ രാജേഷ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഫര്‍ഹാനാ’യുടെ ഫസ്റ്റ് ലുക്ക് എത്തി

Web Desk
1 Min Read

ചെന്നൈ: തെന്നിന്ത്യന്‍ നായിക താരം ഐശ്വര്യ രാജേഷ് നായികയാകുന്ന പുതിയ ചിത്രം ‘ഫര്‍ഹാനാ’യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.

city exchange

ഒരു നാള്‍ കൂത്ത്, മോണ്‍സ്റ്റര്‍ എന്നീ വ്യത്യസ്ത പ്രമേയ സിനിമകളിലൂടെ ശ്രദ്ധേയനായ നെല്‍സണ്‍ വെങ്കടേശനാണ് സംവിധായകന്‍. നെല്‍സണ്‍ വെങ്കടേശന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. സ്ത്രീ പ്രാധാന്യമുള്ള സിനിമയില്‍ ‘ഫര്‍ഹാന’ എന്ന കഥാപാത്രമായിട്ടു തന്നെയാണ് ഐശ്വര്യ രാജേഷ് അഭിനയിക്കുന്നത്.

മലയാളി താരം അനുമോളും സംവിധായകന്‍ സെല്‍വരാഘവനും ജിത്തന്‍ രമേഷ്, ഐശ്വര്യ ദത്ത എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോകുല്‍ ബിനോയ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജസ്റ്റിന്‍ പ്രഭാകര്‍ സംഗീത സംവിധാനവും സാബു ജോസഫ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

- Advertisement -
Ad image

എല്ലാവരെയും ആകര്‍ഷിക്കുന്ന, രസിപ്പിക്കുന്ന നിലവാരമുള്ള ചിത്രമായിരിക്കും ഇതെന്ന് അണിയറ ശില്‍പികള്‍ പറയുന്നു. സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന വൈകാരികമായ പ്രശ്‌നങ്ങളാണ് ചിത്രത്തിലെ പ്രതിപാദന വിഷയം. ധീരന്‍ അധികാരം ഒന്ന്, അരുവി, കൈതി എന്നിങ്ങനെ ജനപ്രിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച് പ്രശസ്തമായ ഡ്രീം വാര്യര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ് ആര്‍ പ്രകാശ് ബാബു, എസ് ആര്‍ പ്രഭു എന്നിവരാണ് ‘ഫര്‍ഹാനാ’ നിര്‍മ്മിക്കുന്നത്. പി ആര്‍ ഒ- സി കെ അജയ് കുമാര്‍.

Share This Article
Leave a Comment
error: Content is protected !!