ധ്യാന്‍ ശ്രീനിവാസന്റെ ത്രില്ലര്‍ ചിത്രം ‘ഐഡി’; ചിത്രീകരണം പൂര്‍ത്തിയായി

Web Desk
1 Min Read

കൊച്ചി: എസ്സാ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ മുഹമ്മദ് കുട്ടി നിര്‍മ്മിച്ച് ധ്യാന്‍ ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അരുണ്‍ ശിവവിലാസം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഐഡി’യുടെ ചിത്രീകരണം പൂര്‍ത്തിയായി. ‘ദി ഫേക്ക്’ എന്ന ടാഗ് ലൈനില്‍ വരുന്ന ചിത്രത്തില്‍ ദിവ്യ പിള്ളയാണ് നായിക. ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്.

city exchange

ധ്യാന്‍ ശ്രീനിവാസനെ കൂടാതെ കലാഭവന്‍ ഷാജോണ്‍, ജോണി ആന്റണി, ഷാലു റഹീം, ഭഗത് മാനുവല്‍, ജയകൃഷ്ണന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, പ്രമോദ് വെളിയനാട്, ബോബന്‍ സാമുവല്‍, ഉല്ലാസ് പന്തളം, ഉണ്ണി നായര്‍, ഷഫീഖ്, ഹരീഷ് കുമാര്‍, സ്മിനു സിജോ, മനോഹരിയമ്മ, ജസ്ന്യ ജഗദീഷ്, മാനസ മനോജ്, ഷൈനി സാറ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഫൈസല്‍ അലിയാണ്. എഡിറ്റര്‍: റിയാസ് കെ. ബദര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: കെ ജെ വിനയന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സുരേഷ് മിത്രക്കരി, മ്യൂസിക്: നിഹാല്‍ സാദിഖ്, ആര്‍ട്ട്: വേലു വാഴയൂര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: മുഹമ്മദ് സുഹൈല്‍ പി പി, ഷാഫില്‍, ലൈന്‍ പ്രൊഡ്യൂസര്‍: ഫായിസ് യൂസഫ്, പ്രൊജക്റ്റ് ഡിസൈനര്‍: നിധിന്‍ പ്രേമന്‍, വരികള്‍: അജീഷ് ദാസന്‍, മേക്കപ്പ്: ജയന്‍ പൂങ്കുളം, കോസ്റ്റ്യും: രാംദാസ്, ഫിനാന്‍സ് കണ്‍ട്രോളര്‍: മിധുന്‍ ജോര്‍ജ് റിച്ചി, ടിം തോമസ് ജോണ്‍, പി ആര്‍ ഒ: പി ശിവപ്രസാദ്, സ്റ്റില്‍സ്: റിചാര്‍ഡ് ആന്റണി, ഡിസൈന്‍: ജിസ്സന്‍ പോള്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!