

ആലുവ (കമ്പനിപ്പടി): സ്വാതന്ത്ര്യത്തിന്റെ എഴുപത്തിഅഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ആലുവ കമ്പനിപ്പടി സ്റ്റാന്‍ഡേര്‍ഡ് റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ എസ് പി ഡബ്ല്യു സ്‌കൂളിന് മുന്നിലുള്ള എസ് ആര്‍ എ കൊടിമരത്തില്‍ ദേശീയപതാക ഉയര്‍ത്തലും ദേശീയ ഗാനാലാപനവും നടത്തി. എസ് ആര്‍ എ പ്രസിഡന്റ് ലീന ജയന്‍, അംഗങ്ങളായ ശിവദാസ്, ജോയ് ചിറ്റിലപ്പിള്ളി, വലന്റൈന്‍ പിന്‍ഹീറോ എന്നിവര്‍ ഈ കാലഘട്ടത്തില്‍ നാം നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ തിളക്കം കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മിപ്പിച്ചു.

ദേശീയ പതാകയെ ആദരപൂര്‍വ്വം സല്യൂട്ട് ചെയ്ത് സെക്രട്ടറി ആര്‍ മുരളീധരന്‍ സന്തോഷത്തിന്റെ മധുരം നല്കിക്കൊണ്ട് സ്വാതന്ത്ര്യത്തിന്റെയും സാഹോദര്യത്തിന്റേയും നാളുകളിലേക്ക് ഏവരേയും സ്വാഗതം ചെയ്തു.
