പ്രാഗിലേക്കും സാഗ്രെബിലേക്കും സര്‍വീസുമായി ഫ്‌ളൈ ദുബൈ

Web Desk
1 Min Read
Flydubai Boeing 737 MAX 8 photographed on July 26, 2017 from Wolfe Air Aviation’s Learjet 25B.

ദുബൈ: ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലേക്കും ക്രൊയേഷ്യന്‍ തലസ്ഥാനമായ സാഗ്രെബിലേക്കും ഫ്‌ളൈ ദുബൈ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പ്രാഗ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ആഴ്ചയില്‍ അഞ്ച് സര്‍വീസുകളും ഫ്രാഞ്ചോ ടഡ്മാന്‍ എയര്‍പോര്‍ട്ട് സാഗ്രെബിലേക്ക് ആഴ്ചയില്‍ രണ്ട് സര്‍വീസുകളുമാണ് ഫ്‌ളൈ ദുബായി നടത്തുക.

city exchange
497795543

ഈ വര്‍ഷം ഡിസംബറില്‍ സാഗ്രെബിലേക്കുള്ള സര്‍വീസുകള്‍ ആഴ്ചയില്‍ നാലായി വര്‍ധിപ്പിക്കും. ഈ റൂട്ടുകളില്‍ എമിറേറ്റ്‌സുമായി കോഡ്‌ഷെയറുള്ളതിനാല്‍ യാത്രക്കാര്‍ക്ക് ദുബൈ അന്താരാഷ്ട്ര ഏവിയേഷന്‍ ഹബ്ബില്‍ നിന്നും കൂടുതല്‍ വിമാനങ്ങള്‍ ലഭ്യമാകും.

ക്രൊയേഷ്യയിലേക്കും ചെക്ക് റിപ്പബ്ലിക്കിലേക്കും സര്‍വീസ് നടത്താനാവുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഫ്‌ളൈ ദുബൈ ചീഫ് കമേഴ്‌സ്യല്‍ ഓഫിസര്‍ ഹമദ് ഒബൈദല്ല പറഞ്ഞു. അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങള്‍ കുറയുന്നതിന് അനുസരിച്ച് ഫ്‌ളൈ ദുബൈയുടെ സര്‍വീസുകള്‍ ആഫ്രിക്ക, മധ്യേഷ്യ, കാക്കസസ്, മധ്യ തെക്കന്‍ കിഴക്കന്‍ യൂറോപ്പ്, ജി സി സി, മധ്യപൗരസ്ത്യ ദേശം, ഇന്ത്യന്‍ ഉപഭൂഖണ്ഡം എന്നിവിടങ്ങളിലായി 50 രാജ്യങ്ങളിലെ 95 കേന്ദ്രങ്ങളിലേക്ക് സര്‍വീസ് പുനഃരാരംഭിക്കും. ദുബൈ എക്‌സ്‌പോ 2020യിലേക്ക് ചെക്ക്, ക്രൊയേഷ്യന്‍ കേന്ദ്രങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ക്ക് ഫ്‌ളൈ ദുബൈ സര്‍വീസോടെ എത്തിച്ചേരാനാവും.

- Advertisement -
Ad image


ഫ്‌ളൈ ദുബൈയുടെ ഒക്ടോബര്‍ ഒന്നു മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള തിയ്യതികളില്‍ യാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഒരു ദിവസത്തെ ദുബൈ എക്‌സ്‌പോ 2020 സന്ദര്‍ശിക്കാനുള്ള ടിക്കറ്റ് സൗജന്യമായി ലഭിക്കും.

Share This Article
Leave a Comment
error: Content is protected !!