ഫോക്കസ് ഗോള്‍ സോക്കര്‍: ഫ്രൈഡേ ഫിഫ മഞ്ചേരി ചാമ്പ്യന്മാര്‍

Web Desk
1 Min Read

ദോഹ: ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയണ്‍ സംഘടിപ്പിച്ച മൂന്നാമത് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ‘ഗോള്‍ സോക്കറി’ല്‍ ഫ്രൈഡേ ഫിഫ മഞ്ചേരി ചാമ്പ്യന്മാരായി.

city exchange

പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട വാശിയേറിയ ഫൈനലില്‍ ഓര്‍ബിറ്റ് എഫ് സിയെ പരാജയപ്പെടുത്തി ഫ്രൈഡേ ഫിഫ മഞ്ചേരി കപ്പില്‍ മുത്തമിട്ടു. കളിയുടെ മുഴുവന്‍ സമയവും പിന്നിടുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ ആയിരുന്നു.

അല്‍ മെഷാഫ് ജെംസ് അക്കാദമിയില്‍ നടന്ന ടൂര്‍ണമെന്റില്‍ 16 ടീമുകള്‍ പങ്കെടുത്തു. വിജയികള്‍ക്ക് ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന്‍ സി ഒ ഒ അമീര്‍ ഷാജി ട്രോഫി സമ്മാനിച്ചു. റിയാദ മെഡിക്കല്‍ സെന്റര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ഷഫീഖ് മെഡലുകള്‍ നല്‍കി. റണ്ണര്‍ അപ്പിനുള്ള ട്രോഫി മാര്‍ക്ക് മാനേജര്‍ ഫാസില്‍ സമ്മാനിച്ചു. ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന്‍ ഡെപ്യൂട്ടി സി ഇ ഒ സഫീറുസ്സലാം മെഡലുകള്‍ നല്‍കി. ടൂര്‍ണ്ണമെന്റിലെ ടോപ്‌സ്‌കോറര്‍ ട്രോഫി അഞ്ച് ഗോളുകള്‍ നേടി ഫ്രൈഡേ ഫിഫ മഞ്ചേരിയുടെ ശാഹിനും ഫൈനലിലെ മികച്ച കളിക്കാരനുള്ള ട്രോഫി ഓര്‍ബിറ്റ് എഫ് സി ഗോള്‍ കീപ്പര്‍ റാഷിദും കരസ്ഥമാക്കി. ടൂര്‍ണ്ണമെന്റിലെ മികച്ച ഗോള്‍കീപ്പറായി ഫ്രൈഡേ ഫിഫ മഞ്ചേരിയുടെ ഷഹീനെ തെരഞ്ഞെടുത്തു.

ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയണ്‍ ഇവന്റ് മാനേജര്‍ ആഷിഖ് ബേപ്പൂര്‍, മൊയ്തീന്‍ ഷാ, ഫായിസ് എളയോടത്ത്, ഹാഫിസ് ഷബീര്‍, മുസ്തഫ, ശംസീര്‍, മിഥ്ലാജ്, ഫൈസല്‍ ഭരണിക്കല്‍, അനീസ് അസീസ് തുടങ്ങിയവര്‍ ടൂര്‍ണമെന്റ് നിയന്ത്രിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!