ഫുഡ്ടെക് പ്രദര്‍ശനം ഫെബ്രുവരി 11ന് സമാപിക്കും

Web Desk
2 Min Read
????????????????????????????????????

കൊച്ചി: രണ്ടു ദിവസമായി കലൂര്‍ റിനൈ ഇവന്റ് സെന്ററില്‍ നടന്നു വരുന്ന ഭക്ഷ്യസംസ്‌കരണ, പാക്കേജിംഗ് മേഖലകള്‍ക്കായുള്ള സംസ്ഥാനത്തെ പ്രമുഖ പ്രദര്‍ശനമായ ഫുഡ്ടെക് കേരളയുടെ പതിനാലാമത് പതിപ്പ് ഫെബ്രുവരി 11ന് സമാപിക്കും. വിവിധ തരം ഭക്ഷ്യോല്‍പ്പന്നങ്ങളും നിര്‍മാണം, പാക്കേജിംഗ്, പ്രിന്റിംഗ് രംഗങ്ങളില്‍ ഉപയോഗിക്കുന്ന മെഷീനറികള്‍, മെറ്റീരിയലുകള്‍, ഭക്ഷ്യോല്‍പ്പന്നച്ചേരുവകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള 60-ലേറെ സ്ഥാപനങ്ങള്‍ ഫുഡ്ടെകില്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്.

city exchange

കവുങ്ങിന്‍പാള, കരിമ്പിന്‍ചണ്ടി, ചോളം തുടങ്ങിയവ ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദ പാക്കിംഗ് മെറ്റീരിയലുകളും പാത്രങ്ങളും സ്പൂണുകളും മറ്റും നിര്‍മിക്കുന്ന ചെന്നൈയില്‍ നിന്നുള്ള ഫുഡ്പാക് ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന പാക്കേജിംഗ് മെഷീനറികളുടേയും മെറ്റീരിലയിലുകളുടേയും നീണ്ടനിരയാണ് മേളയെ ശ്രദ്ധേയമാക്കുന്നത്.

കേരളാ ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (കെ-ബിപ്), സിഫ്റ്റ്, ബിസ്, ഫിക്കി കേരളാ തുടങ്ങിയ സ്ഥാപനങ്ങളുടേയും സംഘടനകളുടേയും പിന്തുണയില്‍ നടക്കുന്ന സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള കെ-ബിപ് സംഘടിപ്പിക്കുന്ന ഇന്‍ഡസ്ട്രിയല്‍ പവലിയനിലെ 20ഓളം വരുന്ന ചെറുകിട-ഇടത്തരം (എസ് എം ഇ) സംരഭങ്ങളും മേളയുടെ ഭാഗമാണ്. ഇതിനു പുറമെ ദേശീയ തലത്തിലുള്ള പ്രമുഖ നിര്‍മാണ സ്ഥാപനങ്ങളേയും സംസ്ഥാനത്ത ഭക്ഷ്യോല്‍പ്പന്ന കമ്പനികളേയും മുഖാമുഖം കൊണ്ടുവരുന്ന ഒരു പ്രദര്‍ശനം കൂടിയാണ് ഫുഡ്ടെക് എന്ന് സംഘാടകരായ ക്രൂസ് എക്സ്പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു.

- Advertisement -
Ad image

മേളയുടെ ഭാഗമായി ഫെബ്രുവരി 10ന് രാവിലെ 10 മുതല്‍ 1-30 വരെ നടന്ന ടെക്നിക്കല്‍ സെഷനുകളില്‍ ഫുഡ് സേഫ്റ്റി മാനേജ്മെന്റും എച്ച് എ സി സി പിയും എച്ച് എ സി സി പി കണ്‍സള്‍ട്ടന്റ് ഡോ. എന്‍ ആനന്ദവല്ലി, ഈ മേഖലയിലെ നൂതന സാങ്കേതിക പ്രവണതകള്‍- ടി ആന്‍ഡ് ഐ പ്രൊജക്റ്റ്സ് ജി എം ബാലതണ്ടായുതം വി, വളര്‍ച്ചാസാധ്യതകള്‍- എ2ഇസഡ് പാക്കേജിംഗ്സ് പ്രൊപ്പൈറ്റര്‍ സി കെ എം അബ്ദുല്‍ റഷീദ്, ഫുഡ് ടെസ്റ്റിംഗും അനാലിറ്റിക്കല്‍ ടെക്നിക്കുകളും- കെയര്‍ കേരളം ലാബ് മാനേജര്‍ ജോബി തോമസ്, ഭക്ഷ്യവ്യവസായ മേഖലയ്ക്കുള്ള സസ്റ്റെയ്നബ്ള്‍ ഫ്ളോറിംഗ്- പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് മാര്‍ക്കറ്റിംഗ് തലവന്‍ സുപ്രതിം സര്‍ക്കാര്‍ എന്നിവര്‍ സംസാരിച്ചു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

TAGGED:
Share This Article
Leave a Comment
error: Content is protected !!