ഗോവ രാജ്ഭവന്‍ ധനസഹായം വിതരണം ചെയ്തു

Web Desk
1 Min Read

ഡോണ പൗള (ഗോവ): ഗോവ രാജ്ഭവന്‍ പുതിയ സംരംഭത്തിന് തുടക്കമിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനത്തില്‍ 71 അനാഥാലയങ്ങള്‍, വൃദ്ധ സദനങ്ങള്‍, ബാലസദനങ്ങള്‍ എന്നിവയ്ക്കും 71 ഡയാലിസിസ് രോഗികള്‍ക്കും ഗവര്‍ണറുടെ വിവേചനാധികാര ഫണ്ടില്‍ നിന്നുള തുക വിതരണം ചെയ്യുന്ന പദ്ധതി
ഉദ്ഘാടനം ചെയ്തു.

city exchange

രാജ്ഭവനില്‍ നടന്ന ചടങ്ങ് ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് ധനസഹായ വിതരണം നിര്‍വ്വഹിച്ചു. സംസ്ഥാന റവന്യൂ മന്ത്രി ജെന്നിഫര്‍ മോണ്‍ സരാ തേ, പ്രതിപക്ഷ നേതാവ് ദിഗംബര്‍ കാമത്ത് എന്നിവര്‍ സംസാരിച്ചു.

തപോഭൂമി ആശ്രമാധിപതി സദ്ഗുരു ബ്രഹ്മേശാനന്ദാചാര്യ, ആര്‍ച്ച് ബിഷപ് ഫിലിപ്പ് നേരി ഫെറോറ എന്നിവര്‍ ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. വിവിധ ഹിന്ദു, ക്രിസ്ത്യന്‍, ഇസ്‌ലാം മത സ്ഥാപനങ്ങളും ഡയാലിസിസ് രോഗികളും ചടങ്ങില്‍ സഹായധനം ഏറ്റുവാങ്ങി.

- Advertisement -
Ad image

ഇന്ത്യയില്‍ ഗവര്‍ണര്‍മാര്‍ ഇത്തരത്തില്‍ സേവന പദ്ധതികളാവിഷ്‌കരിച്ച് പ്രഖ്യാപിക്കുന്നതും നടപ്പിലാക്കുന്നതും ഈ ഉദ്യമത്തിന്റെ പ്രത്യേകതയാണ്.
ചടങ്ങില്‍ രാജ്ഭവന്‍ സെക്രട്ടറി മിര്‍ വര്‍ദന്‍ സ്വാഗതവും ഗവര്‍ണറുടെ പി എസ് മെസ്സി ഡി സൂസ നന്ദിയും പറഞ്ഞു.

രാജ്ഭവനിലെ സംരക്ഷണ പ്രദേശത്ത് 71 പ്ലാവിന്‍ തൈകള്‍ നട്ട് ‘നരേന്ദ്ര മോദി പ്ലാവ് ഉദ്യാനം’ ഒക്ടോബര്‍ 12ന് ഉദ്ഘാടനം ചെയ്യും. വര്‍ഷം മുഴുവന്‍ ചക്ക കായ്ക്കുന്ന പ്രത്യേക ഇനം പ്ലാവുകളാണ് നടുന്നത്.

ഗോവയിലെ ഇരുപത് സ്ഥലങ്ങളില്‍ ഗവര്‍ണറുടെ നേതൃത്വത്തില്‍ സമ്പര്‍ക്ക യജ്ഞം നടത്തുന്നതും പാവപ്പെട്ട വിവിധ വിഭാഗങ്ങള്‍ക്കായി ധനസഹായം നല്‍കുന്നതുമാണെന്നും രാജ്ഭവന്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!