ആട് വീടുകള്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

കോഴിക്കോട്: എസ് വൈ എസ് സംസ്ഥാന കമ്മിറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജീവനം പദ്ധതിയുടെ ഭാഗമായി ഐ സി എഫ് ജിദ്ദ ചാപ്റ്റര്‍ എസ് വൈ എസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുമായി സഹകരിച്ച് നടപ്പാക്കുന്ന ആടുവീടുകള്‍ പദ്ധതിയുടെ മൂന്നാംഘട്ട ഉദ്ഘാടനം ഫറോക്ക് ഖാദിസിയ ഇസ്‌ലാമിക് സെന്ററില്‍ നടന്നു.

city exchange

തുറമുഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി അധ്യക്ഷത വഹിച്ചു. ഐ സി എഫ് ജി സി സി ഫിനാന്‍സ് സെക്രട്ടറി സയ്യിദ് ഹബീബ് അല്‍ ബുഖാരി, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് എന്നിവര്‍ പ്രസംഗിച്ചു.

സയ്യിദ് ഇസ്മാഈല്‍ ബുഖാരി, അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, സലീം മദനി, സകരിയ്യ മുസല്യാര്‍, സാദത്ത് കുണ്ടുങ്ങല്‍, അക്ബര്‍ സാദിഖ്, സലീം മാസ്റ്റര്‍, സിദ്ദീഖ് ഹാജി, സക്കീര്‍ ഹുസൈന്‍ മുഖദാര്‍, ഡോ. അബൂബക്കര്‍ നിസാമി എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image

മുക്കം, കൊടുവള്ളി, കുന്നമംഗലം, കോഴിക്കോട്, ഫറോക്ക് എന്നീ സോണുകളില്‍ നിന്നും തെരഞ്ഞെടുത്ത കുടുംബങ്ങള്‍ക്കാണ് വിതരണം നടത്തിയത്.

TAGGED:
Share This Article
Leave a Comment
error: Content is protected !!