സ്വര്‍ണ്ണ വ്യാപാരി സമൂഹത്തെ തകര്‍ക്കരുത്:അസോസിയേഷന്‍

Web Desk
0 Min Read

കുറ്റിപ്പുറം: കോവിഡ് മഹാമാരിക്കിടയില്‍ നിലനില്‍പ്പിനായി പൊരുതുന്ന സ്വര്‍ണ്ണ വ്യാപാരി സമൂഹത്തെ ഭരണാധികാരികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് പൂര്‍ണ്ണമായും തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന്ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷന്‍ സംസ്ഥാന നേതൃത്വം ആരോപിച്ചു.
സ്വര്‍ണ്ണാഭരണക്കടകളിലെ സി.സി.ക്യാമറകള്‍ പോലീസ് സ്റ്റേഷനുകളുമായി ബന്ധിപ്പിക്കാനുള്ള നീക്കം ഈ വ്യാപാര സമൂഹത്തെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണെന്നും ഈ നീക്കത്തിനെതിരെശക്തമായ സമര പരിപാടികള്‍ ആരംഭിക്കുമെന്നും പ്രസിഡണ്ട് ജസ്റ്റിന്‍ പാലാത്ര,ജനറല്‍ സെക്രട്ടറി സക്കീര്‍ ഇഖ്ബാല്‍,ട്രഷറര്‍തോമസ് കോട്ടയം എന്നിവര്‍ അറിയിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!