സ്വര്‍ണക്കടത്തിന് ഉപയോഗിക്കാന്‍ ശ്രമിച്ച കാറുടമയെ ഡി വൈ എഫ് ഐ പുറത്താക്കി

Web Desk
1 Min Read

കണ്ണൂര്‍: കടത്തിയെത്തിക്കുന്ന സ്വര്‍ണം സ്വീകരിക്കാന്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്ത കാറിന്റെ ഉടമയെ ഡി വൈ എഫ് ഐ പുറത്താക്കി. ചെമ്പിലോട് മേഖല സെക്രട്ടറി സി സജേഷിനെയാണ് പുറത്താക്കിയത്.
സംഘടനയ്ക്ക് നിരക്കാത്ത രീതിയില്‍ പ്രവര്‍ത്തിച്ചതിനാലാണ് നടപടിയെന്നും സജേഷ് സാമൂഹിക വിരുദ്ധ സംഘങ്ങളുമായി ബന്ധം പുലര്‍ത്തിയെന്നും ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി എം ഷാജര്‍ അറിയിച്ചു.
സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തിന്റെ നേതാവ് അര്‍ജുന്‍ ആയങ്കി ഉപയോഗിച്ചുവന്ന കാര്‍ ഡി വൈ എഫ് ഐ ചെമ്പിലോട് നോര്‍ത്ത് വില്ലേജ് സെക്രട്ടറി സി സജേഷിന്റേതാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
അഴീക്കോട് മൂന്നുനിരത്ത് സ്വദേശിയായ അര്‍ജുന്‍ മൂന്നു വര്‍ഷം മുമ്പ് ഡി വൈ എഫ് ഐ.യുടെ യൂണിറ്റ് സെക്രട്ടറിയായിരുന്നു.
തന്റെ അനുവാദമില്ലാതെയാണ് അര്‍ജുന്‍ കാര്‍ കൊണ്ടുപോയതെന്ന് കാണിച്ച് സജേഷ് പൊലിസില്‍ പരാതി നല്‍കിയിരുന്നു. കോയ്യോട് സര്‍വീസ് സഹകരണ ബാങ്കില്‍ അപ്രൈസറായ സജേഷ് ഡി വൈ എഫ് ഐ അഞ്ചരക്കണ്ടി ബ്ലോക്ക് കമ്മിറ്റിയിലും സി പി എം മൊയാരം ബ്രാഞ്ചിലും അംഗമാണ്.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!