

മോസ്‌കോ: സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ് അന്തരിച്ചു. 91 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.

റഷ്യന്‍ വിപ്ലവ നായകനും സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയിലേക്കും ശീതയുദ്ധത്തിന്റെ അവസാനത്തിലേക്കും വഴിവെച്ച പ്രസിഡന്റായിരുന്നു ഗോര്‍ബച്ചേവ്. സോവിയറ്റ് യൂണിയന്റെ എട്ടാമത്തെ പ്രസിഡന്റായി 1985ല്‍ അധികാരമേറ്റ ഗോര്‍ബച്ചേവിന്റെ ഭരണകാലത്ത് 1991ലാണ് രാജ്യത്തിന്റെ പതനം പൂര്‍ത്തിയായത്. അതോടെയാണ് അദ്ദേഹം പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്.

മോസ്‌കോ സ്‌റ്റേറ്റ് സര്‍വകലാശാലയിലെ പഠന കാലഘട്ടത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ ഗോര്‍ബച്ചേവ് 1971ലാണ് സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റി അംഗമായത്. 1990ല്‍ അദ്ദേഹത്തിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചിരുന്നു.
സോവിയറ്റ് യൂണിയനിലെ രാഷ്ട്രീയ വ്യവസ്ഥയെ കൂടുതല്‍ ജനാധിപത്യവത്ക്കരികക്ാനും സാമ്പത്തിക ഘടന നവീകരിക്കാനും നടത്തിയ ശ്രമങ്ങളാണ് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. പെരിസ്‌ട്രോയിക്ക, ഗ്ലാസ്‌നോസ്റ്റ് തുടങ്ങിയ സിദ്ധാന്തങ്ങള്‍ അവതരിപ്പിച്ചത് അദ്ദേഹമായിരുന്നു.
1999ല്‍ അന്തരിച്ച അദ്ദേഹത്തിന്റെ ഭാര്യ റൈസയുടെ ശവകുടീരത്തിന് സമീപം മോസ്‌കോയിലെ നോവോഡെവിച്ചി സെമിത്തേരിയിലാണ് ഗോര്‍ബച്ചേവിനേയും സംസ്‌ക്കരിക്കുക.

