ഗ്രാൻഡ് തേജസ്സിൽ ഗ്രാന്റ് ജെന്റ്സ് സെക്ഷൻ ആരംഭിച്ചു

Web Desk
1 Min Read

പയ്യന്നൂർ: തളിപ്പറമ്പിലെ ഗ്രാന്റ് തേജസ്സിൽ അതി വിപുലമായ വസ്ത്ര ശേഖരത്തോടെ ജെന്റ്സ് വിഭാഗം ആരംഭിച്ചു. ഉദ്ഘാടനം പ്രശസ്ത സിനിമാ താരം പി വി കുഞ്ഞികൃഷ്ണൻ നിർവ്വഹിച്ചു.

city exchange

ആദ്യവിൽപന എ ബി സി ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് മദനി നിർവ്വഹിച്ചു. നാഷണൽ ഇലക്ട്രോണിക്സ് ചെയർമാൻ മുസ്തഫ, തളിപ്പറമ്പ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് റിയാസ്, പയ്യന്നൂർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് വിജയകുമാർ, പടന്ന പഞ്ചായത്ത് പ്രസിഡണ്ട് അസ്ലം, മറ്റു പ്രമുഖർ സംബന്ധിച്ചു.

ജെന്റ്സ് സ്റ്റുഡിയോ ഉദ്ഘാടനം റഷീദ അശ്റഫ് നിർവ്വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് 49,999 രൂപയ്ക്ക് പർച്ചേയ്സ് ചെയ്ത നൗഫൽ രാമന്തളിയ്ക്ക് സമ്മാനമായി ലഭിച്ച 32 ഇഞ്ച് ടെലിവിഷൻ ഗ്രാന്റ് തേജസ്സ് ചെയർമാൻ കെ എം അശ്റഫ് കൈമാറി.

വിശിഷ്ടാതിഥികളെ ഡയരക്ടർമാരായ ഖാലിദും ഹിദാഷും സ്റ്റാഫ് അംഗങ്ങളും സ്വാഗതം ചെയ്തു. ഗ്രാന്റ് തേജസ്സിന്ന് തളിപ്പറമ്പ് കൂടാതെ പയ്യന്നൂരും തലശ്ശേരിയിലും ഔട്ട്ലെറ്റുകളുണ്ട്.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!