ചൂര്‍ണിക്കര ഗ്രാമപഞ്ചായത്തില്‍ ഹരിതചട്ടം കര്‍ശനമാക്കുന്നു

Web Desk
1 Min Read

ആലുവ: മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിന് ഹരിതചട്ടം കര്‍ശനമായി നടപ്പിലാക്കാനും ഹരിതചട്ട നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനും ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിന്റെ തീരുമാനം.

city exchange

പഞ്ചായത്ത് പരിധിയില്‍ 100 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന ആഘോഷ ചടങ്ങുകളുടെ (വിവാഹങ്ങള്‍, യോഗങ്ങള്‍, പൊതുപരിപാടികള്‍, ഉത്സവ ആഘോഷങ്ങള്‍, മതപരമായ പരിപാടികള്‍) വിവരങ്ങള്‍ മൂന്ന് പ്രവൃത്തി ദിവസം മുന്‍പ് പഞ്ചായത്തില്‍ രേഖാമൂലം അറിയിക്കേണ്ടതും ഇത്തരം ചടങ്ങുകളില്‍ പേപ്പര്‍ പ്ലേറ്റ്, പേപ്പര്‍ ഗ്ലാസ് പേപ്പര്‍ വാഴയില, പ്ലാസ്റ്റിക് കിറ്റുകള്‍, ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തുടങ്ങി നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ ഒന്നും ഉപയോഗിക്കാന്‍ അനുവാദമില്ലാത്തതുമാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

പൊതുസ്ഥലങ്ങള്‍ ജലാശയങ്ങള്‍ ഓടയിലേക്കോ, തെരുവിലേക്കോ ഖരദ്രവ്യ ജൈവ അജൈവ മാലിന്യം വലിച്ചെറിഞ്ഞു വൃത്തികേടാക്കുകയോ മലിനജലം ഒഴുക്കുകയോ ഒഴുക്കുവാന്‍ അനുവദിക്കുകയോ ചെയ്യാന്‍ പാടില്ലാത്തതാണ്. ഇങ്ങനെ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ പിഴയുള്‍പ്പെടെ കര്‍ശനമായ നിയമനടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

- Advertisement -
Ad image

പഞ്ചായത്ത് പരിധിയിലുള്ള സ്ഥാപനങ്ങള്‍ നിരോധിത പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വില്‍ക്കുന്നതും ശേഖരിക്കുന്നതും കുറ്റകരമാണെന്നും ഹോട്ടലുകള്‍, ക്യാറ്ററിംഗ് സര്‍വ്വീസുകള്‍, ഓഡിറ്റോറിയങ്ങള്‍, മറ്റു വ്യാപര സ്ഥാപനങ്ങള്‍, ഫ്‌ളാറ്റുകള്‍ പോലുള്ള സ്ഥാപനങ്ങളില്‍ ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങളുണ്ടെന്നും അജൈവ പ്ലസ്റ്റിക് മാലിന്യങ്ങള്‍ ഹരിതകര്‍മ്മസേനയ്ക്ക് യൂസര്‍ഫീ നല്‍കി കൈമാറുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനു വേണ്ടിയും ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥപനങ്ങള്‍ക്കെതിരെയും പഞ്ചായത്ത് പരിശോധന ശക്തമാക്കുന്നതിന് അസിസ്റ്റന്റ് സെക്രട്ടറി, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, വി ഇ ഒ അടക്കമുള്ള എന്‍ഫോഴ്‌സ്‌മെന്റ് ടീമിനെ ചുമതലപ്പെടുത്തിയട്ടുണ്ടെന്നും ഇങ്ങനെ എന്‍ഫോഴ്‌സ്‌മെന്റ് ടീം കണ്ടെത്തുന്ന ന്യൂനതകള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും എല്ലാ വീടുകളും സ്ഥാപനങ്ങളും ഹരിത കര്‍മ്മസേനയില്‍ രജിസ്റ്റര്‍ ചെയ്തു യൂസര്‍ഫീ നല്‍കി അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്നും 90 ദിവസത്തിലധികം വീഴ്ച വരുത്തിയാല്‍ പ്രതിമാസം യൂസര്‍ ഫീയുടെ 50 ശതമാനം പിഴയോടുകൂടി ഈടാക്കു ന്നതാണെന്നും ഗ്രാമപഞ്ചായത്തില്‍നിന്നുള്ള ഏതൊരു സേവനവും ലഭ്യമാകണമെങ്കില്‍ യൂസര്‍ഫി അടച്ച കാര്‍ഡ് നിര്‍ബന്ധമാണെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!