പാലിയേറ്റീവ് പ്രവര്‍ത്തകരുടെ ജില്ലാതല സംഗമം

Web Desk
1 Min Read

ആലുവ: എറണാകുളം ജില്ലയിലെ പാലിയേറ്റീവ് രംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സമയ പ്രവര്‍ത്തകരുടെ ജില്ലാതല സംഗമം ആലുവ മഹാത്മാഗാന്ധി ടൗണ്‍ ഹാളില്‍ നടന്നു. എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആലുവയിലെ ജില്ലാതല പാലിയേറ്റീവ് പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

city exchange

പാലിയേറ്റീവ് പ്രവര്‍ത്തകരുടെ ജില്ലാതല സംഗമം വ്യവസായ നിയമകാര്യ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. അന്‍വര്‍സാദത്ത് എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മനോജ് മൂത്തേടന്‍ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ഉല്ലാസ് തോമസ് പാലിയേറ്റീവ് ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. രോഹിണി സി വിഷയാവതരണം നടത്തി.

- Advertisement -
Ad image

സംസ്ഥാനത്തെ ആര്‍ദ്രം മിഷന്‍ പാലിയേറ്റീവ് നോഡല്‍ ഓഫീസര്‍ ഡോ. മാത്യൂസ് നുമ്പേലി പാലിയേറ്റീവ് സന്ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് ആരോഗ്യം സ്ഥിരം സമിതി അധ്യക്ഷന്‍ എം ജെ ജോമി സ്വാഗതം പറഞ്ഞു. ജില്ലാ പാലിയേറ്റീവ് പരിശീലന കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. അതുല്‍ ജോസഫ് മാന്യുവല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശാരദ മോഹന്‍, ഷൈമി വര്‍ഗീസ്, ആലുവ നഗരസഭ ആരോഗ്യം സ്ഥിരം സമിതി അധ്യക്ഷന്‍ എം പി സൈമണ്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ മിനി ബൈജു, ജില്ലയിലെ പാലിയേറ്റീവ് കെയര്‍ കണ്‍സോര്‍ഷ്യം പ്രസിഡണ്ട് ഡോ. സി എം ഹൈദരാലി എന്നിവര്‍ പ്രസംഗിച്ചു. ഡോ. സൂര്യ എസ് നന്ദി പറഞ്ഞു.

മുവാറ്റുപുഴ, ആലുവ, പറവൂര്‍, തൃപ്പൂണിത്തുറ എന്നീ സോണുകളില്‍ നിന്നും എത്തിയ പാലിയേറ്റീവ് പ്രവര്‍ത്തകരുടെ തിരുവാതിര, ഒപ്പന, മാര്‍ഗ്ഗംകളി, ഓട്ടന്‍ തുള്ളല്‍, വിവിധ സ്‌കിറ്റുകള്‍, ഗ്രൂപ്പ് ഡാന്‍സ് എന്നിവ അരങ്ങേറി.

Share This Article
Leave a Comment
error: Content is protected !!