ആരാധനാലയങ്ങള്‍ യുദ്ധ ഭൂമിയല്ലെന്ന് ഹൈക്കോടതി

Web Desk
1 Min Read

കൊച്ചി: ആരാധനാലയങ്ങള്‍ യുദ്ധഭൂമിയല്ലെന്നും ദൈവത്തിന്റെ ആലയമാണെന്നും ഇരുസഭകളും ഓര്‍ക്കണമെന്ന് ഓര്‍ത്തഡോക്സ്- യാക്കോബായ പള്ളി തര്‍ക്കത്തില്‍ ഹൈക്കോടതി. സുപ്രിം കോടതി ഉത്തരവ് നടപ്പാക്കിയേ മതിയാകൂവെന്നും കേരളാ ഹൈക്കോടതി നിര്‍ദ്ദേശം നല്കി.
പള്ളികള്‍ 1934 ഭരണഘടന പ്രകാരം തന്നെ ഭരിക്കപ്പെടണം. 2017ലെ സുപ്രിം കോടതി വിധിയോടെ സഭയില്‍ രണ്ട് പക്ഷങ്ങള്‍ ഇല്ലാതായെന്നും കോടതി വിലയിരുത്തി.

city exchange

1934 ഭരണഘടന അനുസരിക്കുന്ന ഏത് വിശ്വാസിക്കും പള്ളി ഭരണത്തില്‍ പങ്കാളിയാകാമെന്നും കോടതി അറിയിച്ചു.
ബലപ്രയോഗത്തിലൂടെ വിധി നടപ്പാക്കിയാല്‍ അനിഷ്ട സംഭവങ്ങളുണ്ടാകാനുള്ള സാധ്യത തള്ളാനാകില്ലെന്നും കോടതി പറഞ്ഞു. പൊലീസിനെ ഉപയോഗിച്ച് വിധി നടപ്പാക്കുന്നത് അവസാന മാര്‍ഗം മാത്രമാണെന്നും ഹൈക്കോടതി പറഞ്ഞു. എന്നാല്‍ കോടതി നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് യാക്കോബായ സഭ ആവശ്യപ്പെട്ടു.

തര്‍ക്കം നിലനില്‍ക്കുന്ന പള്ളികളില്‍ പ്രവേശിക്കാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ആറോളം പള്ളിക്കമ്മിറ്റികള്‍ നല്‍കിയ ഹരജികളാണ് കോടതി പരിഗണിച്ചത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!