

ദോഹ: ഖത്തറില്‍ സന്ദര്‍ശത്തിന് എത്തിയ പ്രമുഖ ചരിത്രകാരനും ഇന്ത്യ ഇരുളും വെളിച്ചവും, മഹാത്മാ ഗാന്ധി കാലവും കര്‍മ്മപര്‍വവും എന്നീ ഗ്രന്ഥങ്ങളിലൂടെ ഏറെ ശ്രദ്ധേയനുമായ പി ഹരീന്ദ്രനാഥിന് ഖത്തര്‍ ഇന്ത്യന്‍ ലിറ്റററി അസോസിയേഷന്‍ ഇന്ന് രാത്രി ഏഴു മണിക്ക് ന്യൂസലത്തയിലെ സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ സ്വീകരണം നല്‍കുന്നു.

വടക്കന്‍ പാട്ടുകളുടെ സമ്പാദകനും കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍മാനുമായിരുന്ന എം സി അപ്പുണ്ണി നമ്പ്യാരുടെയും പി മീനാക്ഷി ടീച്ചറുടെയും മകനായി 1961ല്‍ വടകരയില്‍ ജനിച്ച പി ഹരീന്ദ്രനാഥ് സാമ്പത്തിക ശാസ്ത്രത്തിലും വിദ്യാഭ്യാസത്തിലും ബിരുദാനന്തര ബിരുദധാരിയാണ്.

ഏറെകാലം വില്യാപ്പള്ളി എം ജെ ഹൈസ്‌കൂള്‍ അധ്യാപകനായിരുന്നു. ഭാര്യ ബിന്ദുവോടൊപ്പം ഖത്തറില്‍ എത്തിയ ഹരീന്ദ്രനാഥിന് ഖത്തര്‍ ലിറ്റററി അസോസിയേഷന്‍ ഭാരവാഹികളും പ്രവര്‍ത്തകരും ചേര്‍ന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരിച്ചു.
പി വി എ നാസര്‍, ആഷിക് അഹമ്മദ്, എം പി ഇല്യാസ്, ഫൈസല്‍ അരോമ, നാസര്‍ നീലിമ, ഹയിസം, കരിങ്കീരി മൂസ, റഷീദ് കനോത്ത്, ഹംസ കരിയാട്, എടവത്ത്കണ്ടി ഹമീദ്, അസ്മ അബ്ദുല്‍ നാസര്‍, ഷമീമ സത്താര്‍, ഷഹാന മൂസ്സ എന്നിവര്‍ കുടുംബ സമേതം ഖത്തറിലെത്തിയ ഹരീന്ദ്രനാഥിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലുണ്ടായിരുന്നു.

