
സാവോ പോളോ: ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സില്‍ (ഐബിപിസി) ഖത്തര്‍ പ്രസിഡന്റും വത്‌നാന്‍ ഹോള്‍ഡിംഗ്സ് കണ്‍സള്‍ട്ടന്റുമായ താഹ മുഹമ്മദ് അബ്ദുല്‍ കരീം ബ്രസീലിലെ സാവോ പോളോയില്‍ നടന്ന 10-ാമത് ഹൊറാസിസ് ആഗോള ഉച്ചകോടിയില്‍ പങ്കെടുത്തു.

സംരംഭകര്‍, ഭരണാധികാരികള്‍, ആഗോള ചിന്തകര്‍ എന്നിവരുള്‍പ്പെടെ ആയിരത്തിലധികം പ്രമുഖരെ ഒരുമിച്ചുചേര്‍ക്കുന്ന ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള ഉന്നതതല സമ്മേളനങ്ങളില്‍ ഒന്നാണ് ഹൊറാസിസ് ഗ്ലോബല്‍ ഉച്ചകോടി. സഹകരണത്തിന്റെ ശക്തിയെ ഉപയോഗപ്പെടുത്തുക എന്ന പ്രമേയം മുന്‍നിര്‍ത്തിയാണ് 10-ാമത് ഉച്ചകോടി സംഘടിപ്പിച്ചത്.

ഖത്തറില്‍ നിന്നുള്ള ഏക പ്രതിനിധി എന്ന നിലയില്‍ രാജ്യാന്തര പങ്കാളിത്തത്തോടുള്ള ഖത്തറിന്റെ പ്രതിബദ്ധതയെ അദ്ദേഹം വേദിയില്‍ ഉയര്‍ത്തിക്കാട്ടി.
