

ദോഹ: ഐ സി ബി എഫ് തൊഴിലാളികള്‍ക്കായി ഇന്ത്യന്‍ എംബസിയുടെ പ്രത്യേക കോണ്‍സുലര്‍ ക്യാമ്പ് നടത്തി. ഏഷ്യന്‍ ടൗണിലെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ പാസ്‌പോര്‍ട്ട് സംബന്ധമായും വിവിധ ആവശ്യങ്ങള്‍ക്കായുള്ള അറ്റസ്റ്റേഷനുകള്‍ക്കുമായി തൊഴിലാളികളടക്കമുള്ള നിരവധി പേര്‍പ്രത്യേക കോണ്‍സുലര്‍ സേവനം പ്രയോജനപ്പെടുത്തി.

ഐ സി ബി എഫ് വളണ്ടിയര്‍മാര്‍ ക്യാമ്പിലെത്തിയ തൊഴിലാളികള്‍ക്ക് ഓണ്‍ലൈനിലൂടെ ഫോമുകള്‍ പൂരിപ്പിച്ചു നല്‍കി. ആംഫി തിയേറ്റര്‍ കൗണ്ടറിലാണ് ആദ്യം ക്യാമ്പ് നിശ്ചയിച്ചിരുന്നതിനാല്‍ രാവിലെ മുതല്‍ തൊഴിലാളികളടക്കമുള്ളവര്‍ അവിടെയെത്തി കാത്തുനില്‍ക്കുന്നതിനടിയിലാണ് സമീപത്തെ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് ക്യാമ്പ് മാറ്റിയതയായി നോട്ടിസ് പതിച്ചത്.

ആളുകളുടെ സൗകര്യം കണക്കിലെടുത്താണ് കോണ്‍സുലര്‍ ക്യാമ്പ് സമീപത്തെ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്കു മാറ്റിയതെന്നും ക്യാമ്പിലെത്തിയവരെ സഹായിക്കാന്‍ വളണ്ടിയര്‍മാര്‍ കരുതലോടെ കൂടെയുണ്ടായിരുന്നതായുംഐ സി ബി എഫ് പ്രസിഡണ്ട് സിയാദ് ഉസ്മാന്‍ പറഞ്ഞു. രാവിലെ 10 മുതല്‍ 12 വരെ നടന്ന ക്യാമ്പില്‍എംബസി ഉദ്യോഗസ്ഥരും ജീവനക്കാരും വിവിധ ആവശ്യങ്ങള്‍ക്കായെത്തിയവര്‍ക്ക് പരമാവധി സേവനം ഉറപ്പുവരുത്തി.

