
ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസ്സിയും ഇന്ത്യൻ കൾച്ചറൽ സെന്ററും (ഐ സി സി) സംയുക്തമായി ഭരണഘടനാ ദിനം 2025 ഐ സി സി അശോക ഹാളിൽ ആഘോഷിച്ചു.

ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങളും ദർശനവും ആത്മാവും ഉയർത്തിപ്പിടിക്കുന്ന പരിപാടിയായിരുന്നു ഇത്.ഐ സി സി സംസ്കാരിക വിഭാഗം മേധാവി നന്ദിനി അബ്‌ബഗൗണി ഉദ്ഘാടനം ചെയ്തു. ഐ സി സി ജനറൽ സെക്രട്ടറി അബ്രഹാം കെ ജോസഫ് സ്വാഗതം പറഞ്ഞു.

പരിപാടിയുടെ മുഖ്യാതിഥി ഇന്ത്യൻ എംബസിയിലെ കൗൺസിലർ ഡോ. വൈഭവ് എ തണ്ടാലെ ഇന്ത്യൻ ഭരണഘടനയുടെ മുഖവുര പാരായണം നടത്തി. ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠൻ അധ്യക്ഷത വഹിച്ചു.
ഡോ. ബി ആർ അംബേദ്കറിനെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. ഐ സി സി വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ നന്ദി പറഞ്ഞു.
ഐ സി സി അഡ്വൈസറി കൗൺസിൽ ചെയർമാൻ പി എൻ ബാബുരാജൻ, അനുബന്ധ സംഘടനകളുടെ പ്രസിഡന്റുമാർ, സമൂഹത്തിലെ മുതിർന്ന അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

