മലബാര്‍ മില്‍മ പാല്‍പ്പൊടി നിര്‍മാണ ഫാക്ടറി ഉദ്ഘാടനം 24ന് മലപ്പുറം മൂര്‍ക്കനാട്

Web Desk
2 Min Read

കോഴിക്കോട്: കേരള സര്‍ക്കാരിന്റെ സഹായത്തോടെ മലബാര്‍ മില്‍മയുടെ പാല്‍പ്പൊടി നിര്‍മാണ ഫാക്ടറിയുടെ ഉദ്ഘാടനം 24ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് മലബാര്‍ മില്‍മ ചെയര്‍മാന്‍ കെ എസ് മണി
കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

city exchange

സ്വിസ് സര്‍ക്കാരിന്റെ 25 കോടി സഹായം അടിസ്ഥാനമാക്കി തുടങ്ങിയ കേരളത്തിലെ ഏക പാല്‍പൊടി നിര്‍മാണ ഫാക്ടറിക്ക് കേരള സര്‍ക്കാര്‍ 44 കോടി രൂപ ഗ്രാന്റായും അനുവദിച്ചിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ വാര്‍ഷിക വിറ്റു വരവില്‍ 48 ശതമാനം വര്‍ധനയാണുള്ളത്. 1069.55 കോടിയില്‍ നിന്നും 1581.23 കോടിയായി വിറ്റുവരവുയര്‍ന്നു. പ്രതിദിന പാല്‍ സംഭരണത്തിലും മലബാര്‍ മില്‍മയ്ക്ക് 4.47 ശതമാനം വര്‍ധന അഞ്ചു വര്‍ഷത്തിനിടയ്ക്കുണ്ടായി. സംസ്ഥാന തലത്തില്‍ ഇത് 0.22 ശതമാനം മാത്രമാണ്. പാല്‍ വില്‍പ്പനയിലും വന്‍ മുന്നേറ്റണാണ് മലബാര്‍ മില്‍മ നടത്തിയത്.

2018- 19ല്‍ 4,95,597 ലിറ്റര്‍ പാല്‍ വിറ്റഴിച്ച സ്ഥാനത്ത് ഇന്ന് വില്‍പ്പന നടത്തുന്നത് 6,33,830 ലിറ്ററാണ്. മൂല്യ വര്‍ധിത ഉത്പന്നങ്ങളുടെ വിപണത്തിലൂടെ മികച്ച വിറ്റുവരവും മലബാര്‍ യൂണിയന് നേടാനായി.
നെയ്യ്, തൈര് എന്നീ ഉത്പന്നങ്ങളാണ് വിപണനത്തില്‍ മികച്ച നേട്ടം കൈവരിച്ചത്.

മില്‍മ നെയ്യിന് ഗള്‍ഫ് രാജ്യങ്ങളില്‍ വന്‍ സ്വീകാര്യതയാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനകം ലഭിച്ചത്. നിലവില്‍ 238.79 ടണ്ണായി നെയ്യ് കയറ്റുമതി
വര്‍ധിച്ചു.

- Advertisement -
Ad image

കേന്ദ്ര സര്‍ക്കാരിന്റെ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ്, സീം അവാര്‍ഡ് (2022), വയനാട് ഡെയറിക്ക് സീം നാഷണല്‍ എനര്‍ജി അവാര്‍ഡ് (2023) എന്നിവ ലഭിച്ചു. ഒപ്പം ആയുര്‍വ്വേദ- വെറ്ററിനറി മരുന്നുകള്‍ നിര്‍മ്മിക്കുന്ന മലബാര്‍ മില്‍മയുടെ ഉദ്യമത്തെ മന്‍കിബാത്തിലൂടെ പ്രധാനമന്ത്രി പ്രശംസിക്കുകയും ചെയ്തു.

കുറഞ്ഞ ചിലവില്‍ ഫലപ്രദമായ ചികിത്സ എന്ന ലക്ഷ്യം വച്ചാണ് മില്‍മ ആയുര്‍വ്വേദ- വെറ്ററിനറി മരുന്നു നിര്‍മാണ രംഗത്തേക്ക് പ്രവേശിച്ചത്. ഈ സദുദ്യമത്തെയാണ് പ്രധാനമന്ത്രി പ്രശംസിച്ചത്. രാജ്യത്ത് ഏറ്റവും ഗുണനിലവാരമുള്ള പാല്‍ സംഭരിക്കുന്നത് മലബാര്‍ മില്‍യാണെന്ന് ദേശീയ മൃഗസംരക്ഷണ വകുപ്പിന്റെ വെളിപ്പെടുത്തലു
ണ്ടായതും വലിയ നേട്ടമായാണ് തങ്ങള്‍ കാണുന്നതെന്നും വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാനോടൊപ്പമുണ്ടായിരുന്ന മാനേജിംഗ് ഡയറക്ടര്‍ ഡോ. കെ സി ജെയിംസും പറഞ്ഞു.

TAGGED:
Share This Article
Leave a Comment
error: Content is protected !!