മലയാള സിനിമയില്‍ സജീവമാകുന്ന ഇന്ത്യന്‍ സിനിമാക്കമ്പനി

Web Desk
2 Min Read

കൊച്ചി: മലയാള സിനിമയില്‍ സജീവ സാന്നിധ്യമായി ഇന്ത്യന്‍ സിനിമാ കമ്പനി. അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ് ഇന്ത്യന്‍ സിനിമ കമ്പനിയുടെ രംഗപ്രവേശം.

city exchange

വയനാടന്‍ മലനിരകളില്‍ നടന്ന അവകാശ സമരത്തിന്റെ പശ്ചാത്തലത്തിലൂടെ ക്ലീന്‍ എന്റെര്‍ടൈനറായി എത്തിയ ചിത്രം പ്രശംസയും അംഗീകാരങ്ങളും സാമ്പത്തിക വിജയവും നേടി മലയാള സിനിമയില്‍ കൈയ്യൊപ്പു പതിപ്പിച്ചു. ഗള്‍ഫ് മേഖലയില്‍ ഏറെക്കാലമായി ബിസിനസ് നടത്തിപ്പോരുന്ന ടിപ്പു ഷാനും ഷിയാസ് ഹസ്സനുമാണ് ഇന്ത്യന്‍ സിനിമാക്കമ്പനിയുടെ സാരഥികള്‍.

കലയും സിനിമയും എന്നും താത്പര്യമുള്ള വിഷയങ്ങളായിരുന്നു. അങ്ങനെയാണ് ഒരു നിര്‍മ്മാണ സ്ഥാപനം തുടങ്ങുവാന്‍ തീരുമാനിച്ചത്. മറ്റു ബിസിനസുകള്‍ പോലെയല്ല സിനിമ. ഒരു സിനിമ ജനങ്ങള്‍ക്ക് ആസ്വാദന മികവും സന്തോഷവും പകരണം. ആ സംതൃപ്തിയാണ് ഒരു സിനിമയുടെ വിജയവും അതുണ്ടാക്കുന്നവരുടെ നിലനില്‍പ്പുമെന്ന് നിര്‍മ്മാതാവായ ടിപ്പു വ്യക്തമാക്കി.

ഇപ്പോള്‍ രണ്ടു സിനിമകളുടെ നിര്‍മ്മാണ പ്രകിയകള്‍ ഒരുപോലെ നടന്നു വരികയാണ്. ഷറഫുദ്ദീനും അലന്‍ ബിന്‍ സിറാജും (വാഴ 2 ഫെയിം) കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച് നവാഗതനായ ജിതേഷ് എസ് റാം സംവിധാനം ചെയ്യുന്ന ചിത്രമാണൊന്ന്. സെപ്റ്റംബര്‍ നാലിന് മൈസൂരില്‍ ആരംഭിച്ച ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.

- Advertisement -
Ad image

ഹ്യൂമര്‍, ഫാമിലി എന്റെര്‍ടൈനര്‍ ജോണറില്‍ ഒരുക്കുന്ന സിനിമ കഥയുടെ പുതുമയിലും അവതരണത്തിലും ഹൃദ്യമായ ദൃശ്യാനുഭവം നല്‍കുന്ന ചിത്രമായിരിക്കും.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഇരുപത്തിയൊന്നിന് ഇന്ത്യന്‍ സിനിമാക്കമ്പനി നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ചിതീകരണം ആരംഭിച്ചു. നവാഗതനായ രോഹിത് ചന്ദ്രശേഖരന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ടീനേജ് റോം കോം പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്നതാണ്.

പ്ലസ് വണ്‍, പ്ലസ് ടൂ വിദ്യാര്‍ഥികളുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന ഈ ചിത്രം യുവതലമുറയേയും കുടുംബങ്ങളേയും ഒരുപോലെ ആകര്‍ഷിക്കാന്‍ പോരുന്നതാണ്.

അങ്കമാലിയും പരിസര പ്രദേശങ്ങളിലുമായാണ് ഈ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.
ഓഡിയേഷനിലൂടെ തെരഞ്ഞെടുത്ത പുതുമുഖങ്ങളാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്.

പുത്തന്‍ ചിന്തകളും പുതിയ പ്രതിഭകളേയുമൊക്കെ ഈ ചിത്രങ്ങളിലൂടെ അവതരിപ്പിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

രണ്ടു ചിത്രങ്ങളുടെ ചിത്രീകരണം ഒരുപോലെ നടന്നു വരുന്നതിനിടയില്‍ത്തന്നെ രണ്ടു ചിത്രങ്ങളുടെ നടപടിക്രമങ്ങള്‍ പുരോഗമിച്ചു വരികയാണ്. അതില്‍ ഒരു ചിത്രത്തിന്റെ ചിത്രീകരണം അടുത്തു തന്നെ ആരംഭിക്കുമെന്ന് ടിപ്പുഷാന്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!