ഇന്തോ ഗള്‍ഫ് ആന്റ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ്; ഡോ. എന്‍ എം ഷറഫുദ്ദീന്‍ ചെയര്‍മാന്‍, ഡോ. സുരേഷ് കുമാര്‍ മധുസൂദനന്‍ സെക്രട്ടറി ജനറല്‍

Web Desk
1 Min Read

കൊച്ചി: ഇന്ത്യയിലേയും മിഡില്‍ ഈസ്റ്റിലേയും പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കുമായി സാമ്പത്തിക, വ്യവസായ, വാണിജ്യ, സാംസ്‌ക്കാരിക കൈമാറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇന്തോ ഗള്‍ഫ് ആന്റ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കോമേഴ്സിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഡോ. എന്‍ എം ഷറഫുദ്ദീന്‍ (കൊച്ചി) ചെയര്‍മാനും ഡോ. സുരേഷ് കുമാര്‍ മധുസൂദനന്‍ ((മുംബൈ) സെക്രട്ടറി ജനറലുമാണ്. ജെയിംസ് മാത്യു (ദുബായ്), അഹമ്മദ് കബീര്‍ (റിയാദ്) (വൈസ് ചെയര്‍മാന്‍മാര്‍), ഡേവിസ് കല്ലൂക്കാരന്‍ (ഒമാന്‍), ജഗദീപ് സിംഗ് റിഖി (ഡല്‍ഹി), മുഹമ്മദ് റാഫി (ദുബായ്), രാജേഷ് സാഗര്‍ (കുവൈറ്റ്), സിയാദ് ഉസ്മാന്‍ (ഖത്തര്‍) (ഡയറക്ടര്‍മാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
പരസ്പരം താത്പര്യമുള്ള വിഷയങ്ങളില്‍ വ്യത്യസ്ത രാജ്യങ്ങളിലെ പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും പിന്തുണയും പ്രോത്സാഹവും വളര്‍ച്ചയും വികാസവും ഉറപ്പാക്കുകയാണ് ചേംബറിന്റെ ലക്ഷ്യം.

city exchange

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!