

കോഴിക്കോട്: ഹൃദയത്തിന്റെ താളപ്പിഴകള്‍ക്കുള്ള നൂതന ചികിത്സ ‘ക്രയോഅബ് ലേഷന്’ കോഴിക്കോട് മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററിലും.

ഹൃദയത്തിന്റെ താളപ്പിഴകള്‍ക്കുള്ള ചികിത്സ വൈദ്യശാസ്ത്രത്തിന്റെ പിടിയില്‍ ഒതുങ്ങാത്ത ഒന്നാണ്. പല താളപ്പിഴകളും പൂര്‍ണ്ണമായി ചികിത്സിച്ച് ഭേദപ്പെടുത്തുവാന്‍ കഴിയാത്തതു മൂലം ജീവിതകാലം മുഴുവനും ഈ രോഗികള്‍ മരുന്ന് കഴിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. പ്രത്യേകിച്ച് ആട്രിയല്‍ പിബ്രിലേഷന് എന്ന താളപ്പിഴവ് മുതിര്‍ന്നവരില്‍ വളരെ കൂടുതലായി കണ്ടു വരുന്നു. ഇതിനുള്ള ചികിത്സ സങ്കീര്‍ണ്ണമാണ്. ഇത്തരം രോഗികള്‍ക്ക് പക്ഷാഘാതം ഉണ്ടാകുവാനുള്ള സാധ്യതയും കൂടുതലാണ്. ഇതിനു പരിഹാരമായുള്ള ‘ക്രയോഅബ് ലേഷന്’ എന്ന നൂതന ചികിത്സ അമേരിക്കയിലും യൂറോപ്പിലും ലഭ്യമാണ്. ഇന്ത്യയില്‍ ഇത് ആദ്യമായാണ് ലഭ്യമാകുന്നത്.

കേരളത്തില്‍ കോഴിക്കോട് മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററിലാണ് ഈ ചികിത്സ ആരംഭിച്ചത്. ഓപ്പറേഷന് ഇല്ലാതെ പിന്‍ഹോള്‍ വഴിയാണ് ഈ ചികിത്സ നടത്തുന്നത്. അമേരിക്കന്‍ മെഡിക്കല്‍ കമ്പനിയായ മെഡ്ട്രോണിക് കമ്പനിയാണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തത്. മെഡ്ട്രോണിക്കിന്റെ ജര്‍മന്‍ ടെക്നിക്കല്‍ ടീമിന്റെയും ജര്‍മ്മനിയില്‍ നിന്നുള്ള കാര്‍ഡിയോളജിസ്റ്റുകളുടെയും സാങ്കേതിക സഹായത്തോടെ കണ്‍സള്‍ട്ടന്റ് ഇലക്ട്രോ ഫിസിയോളജിസ്റ്റ് ഡോ. അരുണ്‍ ഗോപിയാണ് മെട്രോമെഡില് ഈ സംവിധാനം സജ്ജീകരിച്ചത്.
ഹൃദയമിടിപ്പിന്റെ താളപ്പിഴവുകളാല് ദുരിതമനുഭവിക്കുന്ന ഒട്ടേറെ രോഗികള്‍ക്ക് പ്രതീക്ഷ നല്കുന്ന നൂതന ചികിത്സാ സംവിധാനമാണ് ക്രയോഅബ് ലേഷന് എന്ന് മെട്രോമെഡ് ചെയര്‍മാനും ചീഫ് കാര്‍ഡിയോളജിസ്റ്റുമായ ഡോ. മുഹമ്മദ് മുസ്തഫ അഭിപ്രായപ്പെട്ടു. ഡോ. മുഹമ്മദ് ഷലൂബ് (മെഡിക്കല്‍ ഡയറക്ടര്‍), ഡോ. പി വി ഗിരീഷ് (സീനിയര്‍ കാര്‍ഡിയോളജിസ്റ്റ് ആന്റ് ഡയറക്ടര്‍ ഹാര്‍ട്ട് ഫെയ് ലിയര്‍), ഡോ. അശ്വന് പോള്‍ കാര്‍ഡിയോളജിസ്, ഡോ. നിയാസ് കെ നസീര്‍ (കാര്‍ഡിയോളജിസ്റ്റു്), ഡോ. ഷിബു മാത്യു, ഡോ. അരുണ്‍ഗോപി, ഡോ. അലക്സ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

