അര്‍ബുദ രോഗ ചികിത്സകരുടെ അന്താരാഷ്ട്ര സമ്മേളനം സെപ്തംബര്‍ രണ്ടു മുതല്‍ സുല്‍ത്താന്‍ ബത്തേരിയില്‍

Web Desk
2 Min Read

കോഴിക്കോട്: മധ്യവയസ്‌ക്കരില്‍ കണ്ടുവരുന്ന ഉദര സംബന്ധമായ കാന്‍സര്‍ രോഗങ്ങള്‍ മലബാറില്‍ യുവാക്കള്‍ക്കിടയിലും വ്യാപകമായി കണ്ടുവരുന്നുണ്ടെന്ന് പ്രമുഖ കാന്‍സര്‍ ചികിത്സകനും എം വി ആര്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടറുമായ ഡോ. നാരായണന്‍ കുട്ടി വാര്യര്‍ പറഞ്ഞു. എം വി ആര്‍ കാന്‍സര്‍ സെന്റര്‍ സംഘടിപ്പിക്കുന്ന അര്‍ബുദ രോഗ ചികിത്സകരുടെ മൂന്നാമത് അന്താരാഷ്ട്ര കൂട്ടായ്മയായ കാന്‍ കോണിനെക്കുറിച്ച് വിശദീകരിക്കുവാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

ഭക്ഷണ ശീലത്തില്‍ വന്ന മാറ്റമായിരിക്കാം ഇതിനു കാരണമെന്ന് സംശയിക്കുന്നുവെങ്കിലും അത്തരം കാര്യങ്ങള്‍ ആധികാരികമായി തെളിയിക്കപ്പെട്ടതായി പറയുവാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കാന്‍സര്‍ ചികിത്സാ രംഗത്ത് ഏറെ ഉപകാരപ്പെടുന്ന ഐ സി എം ആറിന്റെ മാനദണ്ഡപ്രകാരമുള്ള കാന്‍സര്‍ രജിസ്ട്രി ഈ കൂട്ടായ്മയില്‍ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാന്‍സര്‍ ചികിത്സകര്‍ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് ആരംഭദശയില്‍ തന്നെ കണ്ടെത്തിയാലും ആളുകള്‍ രോഗവിവരം മറച്ചുവെക്കുന്നതാണ്. വിദ്യാഭ്യാസമുള്ളവര്‍ പോലും ശരിയായ ചികിത്സക്കുപകരം കുറുക്കുവഴികള്‍ തേടുന്നതും ചികിത്സ സങ്കീര്‍ണമാക്കുന്നതായും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

എം വി ആര്‍ കാന്‍ കോണ്‍ സെപ്തംബര്‍ രണ്ട് മുതല്‍ നാലുവരെ സുല്‍ത്താന്‍ ബത്തേരി സപ്ത കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.
കാന്‍ കോണിന്റെ ഔപചാരികോദ്ഘാടനം രണ്ടിന് വൈകിട്ട് ആറരയ്ക്ക് ആരോഗ്യ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫ. മോഹനനന്‍ കുന്നുമ്മല്‍ നിര്‍വഹിക്കും.

അമേരിക്ക, യൂറോപ്പ്, മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് വിദഗ്ധരായ കാന്‍സര്‍ മേഖലയില്‍ ഗവേഷണം നടത്തുന്നവരും സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
എം വി ആര്‍ കാന്‍സര്‍ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ കാന്‍സര്‍ രജിസ്ട്രി കൂട്ടായ്മയില്‍ വെച്ച് ഐ സി എം ആര്‍- എന്‍ സി ഡി ഐ ആര്‍ ഡയറക്ടര്‍ ഡോ. പ്രശാന്ത് മാത്തൂര്‍ പ്രകാശനം ചെയ്യും.

എം വി ആറിനെ കൂടാതെ ഐ എം എ, ഐ എ പി, കെ എ എസ് ഓ, എ എം പി ഒ കെ എന്നീ സംഘടനകളാണ് സമ്മേളനത്തിന്റെ സംഘാടനത്തില്‍ സഹകരിക്കുന്നത്.

വാര്‍ത്താ സമ്മേളനത്തില്‍ ഡോ. പ്രശാന്ത് പി നായര്‍, ഡോ. അനൂപ് നമ്പ്യാര്‍, കെ ജയചന്ദ്രന്‍, ടി വി വേലായുധന്‍ എന്നിവരും പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!