‘ഭാഗ്യലക്ഷ്മി’ ഇന്‍ട്രോഡക്ഷന്‍ പോസ്റ്റര്‍ റിലീസായി

Web Desk
1 Min Read

കൊച്ചി: ആപ്പിള്‍ ട്രീ സിനിമാസിന്റെ ബാനറില്‍ സജിന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ഭാഗ്യലക്ഷ്മി’യുടെ ഇന്‍ട്രോഡക്ഷന്‍ പോസ്റ്റര്‍ റിലീസ് ആയി. മാളികപ്പുറം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സമ്പത്ത് റാം പ്രധാന കഥാപാത്രത്തിലെത്തുന്ന സിനിമയെന്ന പ്രത്യേകത കൂടിയുണ്ടിതിന്.

city exchange

കെ സ്റ്റുഡിയോസിന്റെ സഹബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും മാധ്യമ പ്രവര്‍ത്തകനായ ബാബു വെളപ്പായ നിര്‍വഹിക്കുന്നു. ക്രയോണ്‍സ്, താങ്ക് യൂ വെരി മച്ച്, ഹന്ന എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സജിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം, ഒരമ്മയുടേയും മകളുടെയും അതിതീവ്രമായ ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്. ഒരു നോവലിലെ കഥാപാത്രങ്ങള്‍ എഴുത്തുകാരിയെ അനുധാവനം ചെയ്യുന്ന വേറിട്ട കഥാശൈലിയില്‍ അവതരിപ്പിക്കുന്ന സിനിമ പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ ഉറപ്പ് നല്‍കുന്നു.

വര്‍ത്തമാന കാലത്തെ പൊള്ളുന്ന ജീവിതാനുഭവങ്ങളും വനിതകളുടെ അതിജീവനവുമാണ് സിനിമയുടെ കാതല്‍.
ഉമ്മര്‍ കോയ എന്ന സ്‌കൂള്‍ ഹെഡ് മാസ്റ്ററായിട്ടുള്ള കഥാപാത്രമായാണ് സമ്പത്ത് റാം ചിത്രത്തില്‍ എത്തുന്നത്. മെയ് മാസം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കൊല്ലം മണ്‍റോതുരുത്തും സമീപ പ്രദേശങ്ങളുമാണ്.

- Advertisement -
Ad image

സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രത്തില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ബാലു കിരിയത്ത്, സജിന്‍ ലാല്‍ എന്നിവരുടെ വരികള്‍ക്ക് മണക്കാല ഗോപാലകൃഷ്ണന്‍, രാഹുല്‍. ബി. അശോക് എന്നിവര്‍ സംഗീതം പകരുന്നു. സമ്പത്ത് റാം, സേതുലക്ഷ്മി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ താരനിര്‍ണ്ണയം പൂര്‍ത്തിയായി വരുന്നു.

സുരേന്ദ്രന്‍ വലിയപറമ്പില്‍, അഡ്വ. ബിന്ദു, മനോജ് രാധാകൃഷ്ണന്‍ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ജോഷ്വാ റൊണാള്‍ഡ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം രഞ്ജിത് ആര്‍ നിര്‍വഹിക്കുന്നു. പി ശിവപ്രസാദ് ആണ് പ്രൊജക്റ്റ് ഡിസൈനര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദാസ് വടക്കഞ്ചേരി, ആര്‍ട്ട്: സുജീര്‍ കെ ടി, മേക്കപ്പ്: ഒക്കല്‍ ദാസ്, വസ്ത്രലങ്കാരം: റാണാ പ്രതാപ്, പി ആര്‍ ഒ: പി ശിവപ്രസാദ്, ഹരീഷ് എ വി, മാര്‍ക്കറ്റിംങ്: ബിസി ക്രിയേറ്റീവ്‌സ്, സ്റ്റില്‍സ്: വിവേക് കോവളം.

Share This Article
Leave a Comment
error: Content is protected !!