ഐ സി എഫ് നാഷണല്‍ പെരുന്നാള്‍ നിലാവ് പ്രൗഢമായി

Web Desk
1 Min Read

ദോഹ: പെരുന്നാള്‍ ദിനത്തില്‍ ഐ സി എഫ് നാഷണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഅ്മൂറ ഫിനിക്സ് സ്‌കൂളില്‍ സംഘടിപ്പിച്ച പെരുന്നാള്‍ നിലാവ് പ്രൗഢമായി.
വൈകുന്നേരം 7.45ന് ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ സംഗമം ഉദ്ഘാടനം ചെയ്തു.

city exchange

അബ്ദുല്‍ ജബ്ബാര്‍ സഖാഫി എറണാകുളം മുഖ്യപ്രഭാഷണം നടത്തി. ആഘോഷങ്ങള്‍ ആഭാസമോ ആക്രോശമോ ആവരുത് ആരാധനയുടെ ഭാഗമായുള്ള ആഘോഷങ്ങള്‍ മതം കല്‍പ്പിക്കുന്ന രീതിയില്‍ സ്‌നേഹവും സഹോദര്യവും ആയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഐ സി എഫ് ഗ്ലോബല്‍ പ്ലാനിങ് ബോര്‍ഡ് അംഗം അബ്ദുല്‍ കരീം ഹാജി മേമുണ്ട, അബ്ദുല്‍ സലാം ഹാജി പാപ്പിനിശ്ശേരി, ഡോ. ബഷീര്‍ പുത്തൂപാടം, അസീസ് സഖാഫി പാലോളി, ആര്‍ എസ് സി ഗ്ലോബല്‍ എക്സിക്യൂട്ടീവ് സെക്രട്ടറി മൊയ്തീന്‍ ഇരിങ്ങല്ലൂര്‍, കെ സി എഫ് ഖത്തര്‍ നാഷണല്‍ പ്രസിഡന്റ് ഹനീഫ് പത്തൂര്‍, ഉമര്‍ കുണ്ടുതോട് ഫഖ്റുദ്ദീന്‍ പെരുങ്ങോട്ടുകര സംസാരിച്ചു. ആര്‍ എസ് സി സാഹിത്യോത്സവ്, മദ്രസ ഫെസ്റ്റ് പ്രതിഭകളുടെ ഇശല്‍ വിരുന്നും പെരുന്നാള്‍ നിലാവില്‍ നടന്നു.

Share This Article
Leave a Comment
error: Content is protected !!