

കോഴിക്കോട്: മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ ഇളയ സഹോദരന്‍ കെ ദാമോദര മാരാര്‍ അന്തരിച്ചു. 102 വയസ്സായിരുന്നു. വെള്ളിമാടുകുന്ന് നിര്‍മല ആശുപത്രിയിലായിരുന്നു അന്ത്യം.

ക്രൈംബ്രാഞ്ച് സി ഐയായി വിരമിച്ച ദാമോദര മാരാര്‍ കോഴിക്കോട് വെള്ളിമാടുകുന്ന് അവന്യൂറോഡിലെ ശ്രീയൂഷ് വീട്ടില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

കരുണാകരന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ കണ്ണൂരില്‍ എ എസ് ഐ ആയിരുന്നു.
ഭാര്യ: പരേതയായ ടി വി തങ്കം. മക്കള്‍: പരേതനായ വിശ്വനാഥ്, പ്രേംനാഥ്, ടി ഉഷ. കോഴിക്കോട് അസിസ്റ്റന്റ് കമ്മിഷണറും പാലക്കാട് എസ് പിയുമായിരുന്ന അന്തരിച്ച ജി കെ ശ്രീനിവാസന്‍ മരുമകനാണ്.
പരേതരായ തെക്കേടത്ത് രാമുണ്ണി മാരാര്‍, കണ്ണോത്ത് കല്യാണി അമ്മ എന്നിവരുടെ മകനാണ് കെ ദാമോദര മാരാര്‍.

