

ആലുവ: കടുങ്ങല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന് ഈ വര്‍ഷം ലാഭം ഒന്നരക്കോടി രൂപ. 340 കോടി ഡെപ്പോസിറ്റും 210 കോടി വായ്പയും 350 കോടി പ്രവര്‍ത്തന മൂലധനവും 28000 അംഗങ്ങളുമുള്ള ബാങ്ക് എറണാകുളം ജില്ലയിലെ ആദ്യ ക്ലാസ് 1 സൂപ്പര്‍ ഗ്രേഡ് ബാങ്കാണ്. പതിവുപോലെ ഈ വര്‍ഷവും അംഗങ്ങള്‍ക്ക് പരമാവധി ഡിവിഡന്റായ 25 ശതമാനം നല്‍കാന്‍ തീരുമാനിച്ചു.

ചികിത്സാ ധനസഹായം 50ല്‍ നിന്നും 80 ആക്കി വര്‍ധിപ്പിക്കാനും അംഗങ്ങള്‍ക്ക് അപകട ധനസായം നല്‍കാനും കാര്‍ഷിക രംഗത്ത് കൂടുതല്‍ ഇടപെടലുകള്‍ നടത്താനും കൂടുതല്‍ മെഡിക്കല്‍ ലാബും മെഡിക്കല്‍ സ്റ്റോറും ആരംഭിക്കുന്നതിനും തീരുമാനിച്ചതായി പ്രസിഡന്റ് അഡ്വ. എസ് അജിത് കുമാര്‍, സെക്രട്ടറി എന്‍ സന്തോഷ് കുമാര്‍ എന്നിവര്‍ അറിയിച്ചു.
