പാ. രഞ്ജിത്തിന്റെ ‘നക്ഷത്തിരം നകര്‍കിരത്’ സിനിമയിലെ അനുഭവം പങ്കുവെച്ച് കാളിദാസും ദുഷാരയും

Web Desk
2 Min Read

ചെന്നൈ- കാളിദാസ് ജയറാമിനെ നായനാക്കി പാ. രഞ്ജിത്ത് സംവിധാനം ചെയ്ത ‘നക്ഷത്തിരം നകര്‍കിരത്’ സിനിമ ആഗസ്റ്റ് -31ന് പ്രദര്‍ശനത്തിനെത്തുന്നു. യൂത്ത് ഫെസ്റ്റിവല്‍ എന്നു വിശേഷിപ്പിക്കാവുന്ന ഈ രഞ്ജിത്ത് ചിത്രത്തിന്റെ പ്രമേയം പ്രണയമാണ്. പ്രണയവും ഒരു രാഷ്ട്രീയമാണ് എന്ന ടാഗ് ലൈനുമായിട്ടാണ് ചിത്രം എത്തുന്നത്.

city exchange

പ്രണയത്തിന് പിന്നില്‍ സമൂഹം മെനയുന്ന കഥകളാണ് ചിത്രത്തിന് ആധാരം. ദുഷാര വിജയനാണ് നായിക. കലൈ അരസന്‍ മറ്റൊരു കേന്ദ്ര കഥാപാത്രമാവുന്നു. ഹരികൃഷ്ണന്‍, വിനോദ്, ഷബീര്‍ കല്ലറക്കല്‍, റെജിന്‍ റോസ്, ദാമു തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

ചിത്രത്തിന്റെ ഓഡിയോ റിലീസ് കഴിഞ്ഞ ദിവസം ചെന്നൈയില്‍ സിനിമാ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ നടന്നു. പ്രസ്തുത ചടങ്ങില്‍ അഭിനേതാക്കള്‍ തങ്ങളുടെ അനുഭവം പങ്കുവെച്ച് സംസാരിച്ചു. നായകന്‍ കാളിദാസ് ജയറാം സംസാരിക്കവെ,
‘ പാ.രഞ്ജിത്ത് സാറിന്റെ ഒരു സിനിമയില്‍ അഭിനയിച്ചു എന്ന് എനിക്ക് വിശ്വസിക്കാന്‍ പോലും കഴിയുന്നില്ല. ഞാന്‍ വിസ്‌കോമിന് പഠിക്കുന്ന സമയത്താണ് മെഡ്രാസ് എന്ന സിനിമ ഇറങ്ങിയത്. ആ സിനിമ കണ്ടിട്ട് രഞ്ജിത്ത് സാറിന്റെ നമ്പര്‍ അന്വേഷിച്ച് പിടിച്ച് വിളിച്ച് സംസാരിച്ചു. അദ്ദേഹത്തിന് ഞാന്‍ ആരെന്ന് പോലും അറിയില്ലായിരുന്നു. പക്ഷെ വളരെ നേരം അദ്ദേഹം സിനിമയെ കുറിച്ച് സംസാരിച്ചു. പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ സിനിമയില്‍ ഞാന്‍ അഭിനയിക്കും എന്ന് സ്വപ്നത്തില്‍ പോലും കരുതിയതല്ല. വളരെ സന്തോഷം തോന്നുന്നു. അവസരം തന്നതിന് രഞ്ജിത്ത് സാറിന് നന്ദി. ഇനിയന്‍ എന്നാണ് സിനിമയിലെ എന്റെ കഥാപാത്രത്തിന്റെ പേര്. എന്റെ റിയല്‍ ലൈഫ് ക്യാരക്ടര്‍ പോലെയാണ് ഈ കഥാപാത്രം. എല്ലാവര്‍ക്കും ഇഷ്ടപ്പെടും തീര്‍ച്ച’ എന്ന് പറഞ്ഞു.

- Advertisement -
Ad image

നായിക ദുഷാരയും തന്റെ പങ്കിനെ കുറിച്ച് വാചാലയായി.
‘നക്ഷത്തിരം നകര്‍കിരത്’ ഞാന്‍ വളരെയധികം ഇന്‍വോള്‍വ്‌മെന്റോടെ ആസ്വദിച്ച് അഭിനയിച്ച സിനിമയാണ്. ‘സര്‍പട്ട പരമ്പര’യില്‍ മാരിയമ്മയായി എനിക്ക് സിനിമയില്‍ ലൈഫ് തന്ന ആളാണ് രഞ്ജിത്ത് സാര്‍. ഈ സിനിമയില്‍ റെനെ എന്ന കഥാപാത്രത്തിലൂടെ അത് തുടരും എന്നാണ് എന്റെ വിശ്വാസം. ഈ സിനിമയില്‍ ഞങ്ങള്‍ എല്ലാവരും കഠിനമായി അധ്വാനിച്ചിട്ടുണ്ട്.’ ദുഷാരാ വിജയന്‍ പറഞ്ഞു.

‘സര്‍പട്ട പരമ്പരൈ’ എന്ന സിനിമക്ക് ശേഷം പാ. രഞ്ജിത്ത് അണിയിച്ചൊരുക്കുന്ന ചിത്രമാണിത്. പാ. രഞ്ജിത്തിന്റെ തന്നെ നീലം പ്രൊഡക്ഷന്‍സും യാഴി ഫിലിംസും സംയുക്തമായാണ് ‘നക്ഷത്തിരം നകര്‍കിരത്’ നിര്‍മ്മിച്ചിരിക്കുന്നത്. മുരളി സില്‍വര്‍ സ്‌ക്രീന്‍ പിക്‌ചേര്‍സ് കേരളത്തില്‍ റിലീസ് ചെയ്യും. വാര്‍ത്താ വിതരണം: സി. കെ. അജയ്കുമാര്‍.

Share This Article
Leave a Comment
error: Content is protected !!