വീണ്ടും ഗായകനായി കാര്‍ത്തി; ‘സര്‍ദാര്‍’ലെ ആദ്യ ഗാനം

Web Desk
1 Min Read

കൊച്ചി: കാര്‍ത്തിയെ നായകനാക്കി പി എസ് മിത്രന്‍ സംവിധാനം ചെയ്ത ‘സര്‍ദാര്‍’ ദീപാവലി റിലീസായി ഒക്ടോബര്‍ 21ന് പ്രദര്‍ശനത്തിനെത്തും. റാഷി ഖന്ന, രജീഷ വിജയന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജി വി പ്രകാശാണ്. കാര്‍ത്തി ആലപിച്ച സിനിമയിലെ ഒരു ഗാനം വൈകാതെ പുറത്തുവരുമെന്ന് ജി വി പ്രകാശ് അറിയിച്ചു. ‘യെരുമയിലേരി’ എന്ന് പേരിട്ടിരിക്കുന്ന ഒരു തനി ഗ്രാമീണ നാടോടി ഗാനമാണ് കാര്‍ത്തി പാടിയിരിക്കുന്നത്.

city exchange

റൂബന്‍ എഡിറ്റിങ്ങും ജോര്‍ജ്ജ് സി വില്യംസ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. പ്രിന്‍സ് പിക്ചേഴ്സിന്റെ ബാനറില്‍ ലക്ഷ്മണ്‍ കുമാറാണ് ‘സര്‍ദാര്‍’ നിര്‍മ്മിക്കുന്നത്. ഫോര്‍ച്യൂണ്‍ സിനിമാസ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്. കാര്‍ത്തിയുടെ കരിയറിലെ ഏറ്റവും മുതല്‍മുടക്കിലുള്ള ചിത്രമായിരിക്കും ഇത്. പ്രേക്ഷകരില്‍ ആകാംക്ഷ നിറയ്ക്കുന്ന ടീസറാണ് ഇതിനോടകം സര്‍ദാര്‍ ടീം പുറത്തിറക്കിയിരിക്കുന്നത്. ടീസര്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ആറ് മില്യണ്‍ പേരാണ് ടീസര്‍ യൂട്യൂബില്‍ കണ്ടത്.

ഒരു സ്‌പൈ ആയിട്ടാണ് കാര്‍ത്തി ചിത്രത്തില്‍ അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തുന്ന കാര്‍ത്തിയുടെ മികച്ച പ്രകടനം പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍അറിയിച്ചു. കാര്‍ത്തിയെ കൂടാതെ ചുങ്കെ പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകര്‍, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റര്‍ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേല്‍, ആതിരാ പാണ്ടിലക്ഷ്മി, സഹനാ വാസുദേവന്‍, മുരളി ശര്‍മ്മ, എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. ദിലീപ് സബ്ബരായനാണ് സാഹസികമായ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. ഷോബി പോള്‍ രാജ് ആണ് നൃത്തസംവിധാനം. പി ആര്‍ ഒ: പി ശിവപ്രസാദ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!