കെഫാഖ് ഖത്തര്‍ ദേശീയ കായിക ദിനം ആഘോഷിച്ചു

Web Desk
1 Min Read

ദോഹ: ഖത്തര്‍ ദേശീയ കായികദിനം വിപുലമായ പരിപാടികളോടെ ഖത്തറിലെ കൊട്ടാരക്കര പ്രവാസികളുടെ കൂട്ടായ്മയായ കൊട്ടാരക്കര എക്‌സ്പാട്രിയേറ്റ്‌സ് ഫ്രണ്ട്‌സ് അസോസിയേഷന്‍ ഓഫ് ഖത്തര്‍- കെഫാഖ് സ്‌പോര്‍ട്‌സ് മീറ്റ് 2025 സംഘടിപ്പിച്ചു.

city exchange

അന്തര്‍ ദേശീയ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യനായ ഖത്തര്‍ പ്രതിനിധി അഹമ്മദ് മെഹമൂദ് ഹുസൈന്‍ ദാവി വിശിഷ്ടാതിഥിയായിരുന്നു. മലേഷ്യ, ഉസ്‌ബെകിസ്ഥാന്‍ മുതലായി വിവിധ രാജ്യങ്ങളില്‍ നടന്ന പവര്‍ലിഫ്റ്റിംഗ് മത്സരങ്ങളില്‍ അദ്ദേഹം ഖത്തറിനെ പ്രതിനിധികരിച്ചാണ് ചാമ്പ്യന്‍ പട്ടങ്ങള്‍ നേടിയിത്.

വാര്‍മിംഗ് അപ്പ് സെഷന്‍സ്, കൂട്ടയോട്ടം, വ്യായാമ പ്രാധാന്യം വിവരിക്കുന്ന പരിപാടികള്‍ കൂടാതെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കായിക മത്സരങ്ങളും നടത്തി. കെഫാഖ് സ്‌പോര്‍ട്‌സ് കണ്‍വീനേഴ്‌സ് ദിപു സത്യരാജനും ശരത്തും പരിപാടികള്‍ ഏകോപിപ്പിച്ചു.

കെഫാഖ് പ്രസിഡന്റ് ബിജു കെ ഫിലിപ്പ്, വൈസ് പ്രസിഡന്റ് ബിജു പി ജോണ്‍, സെക്രട്ടറി ബിനീഷ് ബാബു, ട്രസ്റ്റി അനില്‍കുമാര്‍, വനിതാ ഫോറം കണ്‍വീനര്‍ ആന്‍സി രാജീവ്, കെഫാഖ് മാനേജിങ് കമ്മിറ്റി അംഗങ്ങള്‍, സ്‌പോര്‍ട്‌സ് മീറ്റ് സബ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!