

കൊച്ചി: റിലീസിന്റെ രണ്ടാം ദിവസവും ഹൗസ് ഫുള്‍ ഷോകളുമായി കിംഗ് ഓഫ് കൊത്ത കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമായി മാറുകയാണ്. എറണാകുളത്തെ മള്‍ട്ടിപ്ലെക്‌സില്‍ നിന്ന് മാത്രം ആദ്യ ദിനം മുപ്പത്തി രണ്ടു ലക്ഷം നേടിയ ഫാമിലി എന്റെര്‍റ്റൈനെര്‍ നേരത്തെ കബാലി നേടിയ 30.21 ലക്ഷത്തിന്റെ കളക്ഷന്‍ റെക്കോര്‍ഡും ഭേദിച്ചാണ് മുന്നേറുന്നത്.

കേരളമെമ്പാടുമുള്ള ഹൗസ് ഫുള്‍ ഷോകളും അഡിഷണല്‍ ഹൗസ് ഫുള്‍ ഷോകളും. ഇന്നലെ പാതിരാത്രിയും നിരവധി അഡിഷണല്‍ ഷോകളുമായി മുന്നേറിയ ചിത്രം ആറു കോടിയില്‍പ്പരം രൂപ ആദ്യ ദിനം നേടി എന്നാണ് ഇതുവരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്.

രണ്ടു കാലഘട്ടങ്ങളിലെ കഥ പറയുന്ന ചിത്രം കുടുംബ ബന്ധങ്ങളിലൂടെ, സൗഹൃദത്തിന്റെ ആഴങ്ങളിലൂടെ കൊത്ത ഗ്രാമത്തിന്റെ കഥയാണ് പറയുന്നത്. വേറിട്ട രണ്ടു ഗെറ്റപ്പുകളില്‍ എത്തുന്ന ദുല്‍ഖര്‍ സല്‍മാന്റെ രാജു എന്ന കഥാപാത്രം കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിക്കഴിഞ്ഞു.
അഭിലാഷ് ജോഷിയുടെ സംവിധാനത്തില്‍ സീ സ്റ്റുഡിയോസും വേഫേറെര്‍ ഫിലിംസുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഐശ്വര്യാ ലക്ഷ്മി, ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങി വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്. പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

