വീണ്ടും കൊടിയേറി കോടിയേരി

Web Desk
4 Min Read

കൊച്ചി: കോടിയേരി ബാലകൃഷ്ണന്‍ മൂന്നാമതും സി പി എം സംസ്ഥാന സെക്രട്ടറി. പ്രായപരിധി മാനദണ്ഡം കര്‍ശനമായി നടപ്പാക്കിയതോടെ നിലവിലുള്ള കമ്മിറ്റിയിലുണ്ടായിരുന്ന 13 പേരെ ഒഴിവാക്കി. മുഖ്യമന്ത്രി പിണറായി വിജയന് മാത്രം ഇളവ് അനുവദിച്ചു.

city exchange

പാര്‍ട്ടിയിലെ അച്ചടക്ക നടപടിയെ തുടര്‍ന്ന് മാറ്റി നിര്‍ത്തിയിരുന്ന പി ശശി വീണ്ടും കമ്മിറ്റിയിലെത്തി. സംസ്ഥാന കമ്മിറ്റിയില്‍ 88 അംഗങ്ങളെയാണ് തെരഞ്ഞെടുത്തത്. ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം, എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു, ചിന്താ ജെറോം, വത്സന്‍ പനോളി, കെ കെ ലതിക, ഡോ. കെ എന്‍ ഗണേഷ്, കെ എസ് സലീഖ, വി ജോയ്, ഒ ആര്‍ കേളു, രാജു എബ്രഹാം എന്നിവരെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തി. പാലക്കാട്, ഇടുക്കി, കോട്ടയം ജില്ലാ സെക്രട്ടറിമാരും സംസ്ഥാന സമിതിയിലെത്തി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു സംസ്ഥാന സമിതിയിലെ ക്ഷണിതാവാണ്.

എം എം വര്‍ഗ്ഗീസ്, എ വി റസല്‍, ഇ എന്‍ സുരേഷ് ബാബു, സി വി വര്‍ഗ്ഗീസ്, പനോളി വത്സന്‍, രാജു എബ്രഹാം, എ എ റഹീം, വി പി സാനു, ഡോ. കെ എന്‍ ഗണേഷ്, കെ എസ് സലീഖ, കെ കെ ലതിക, പി ശശി, കെ അനില്‍ കുമാര്‍, വി ജോയ്, ഒ ആര്‍ കേളു, ഡോ. ചിന്താ ജെറോം എന്നിവര്‍ കമ്മിറ്റിയിലെ പുതുമുഖങ്ങളാണ്.

- Advertisement -
Ad image

കെ കെ ജയചന്ദ്രന്‍, ആനാവൂര്‍ നാഗപ്പന്‍, വി എന്‍ വാസവന്‍, സജി ചെറിയാന്‍, എം സ്വരാജ്, പി എ മുഹമ്മദ് റിയാസ്, പി കെ ബിജു, പുത്തലത്ത് ദിനേശന്‍ എന്നിവര്‍ സംസ്ഥാന സെക്രട്ടറിയേറ്റിലെ പുതുമുഖങ്ങളാണ്.

ആനത്തലവട്ടം ആനന്ദന്‍, വൈക്കം വിശ്വന്‍, പി കരുണാകരന്‍, കെ ജെ തോമസ്, സി പി നാരായണന്‍, പി പി വാസുദേവന്‍, ആര്‍ ഉണ്ണികൃഷ്ണപിള്ള, കോലിയക്കോട് കൃഷ്ണന്‍ നായര്‍, കെ വി രാമകൃഷ്ണന്‍, എം ചന്ദ്രന്‍ എന്നിവരെയാണ് സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയത്.

പാര്‍ട്ടിയില്‍ സ്ത്രീകളെ രണ്ടാംകിടയായി കാണുന്നതില്‍ മാറ്റമുണ്ടാകണമെന്ന് സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട കോടിയേരി ബാലകൃഷ്ണന്‍. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വനിതാ നേതാക്കളോട് ചില പുരുഷ നേതാക്കളുടെ സമീപനം മോശമാണെന്ന് സി പി എം സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് സെക്രട്ടറിയുടെ പരാമര്‍ശം.

സി പി എം സംസ്ഥാന സമിതി അംഗങ്ങള്‍: പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, ടി എം തോമസ് ഐസക്, ഇ പി ജയരാജന്‍, പി കെ ശ്രീമതി, എം സി ജോസഫൈന്‍, എ വിജയരാഘവന്‍, കെ കെ ശൈലജ, എളമരം കരീം, എ കെ ബാലന്‍, എം വി ഗോവിന്ദന്‍, ബേബി ജോണ്‍, ടി പി രാമകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, കെ രാധാകൃഷ്ണന്‍, കെ പി സതീഷ് ചന്ദ്രന്‍, എ വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, സി എച്ച് കുഞ്ഞമ്പു, എം വി ജയരാജന്‍, പി ജയരാജന്‍, കെ കെ രാഗേഷ്, ടി വി രാജേഷ്, എ എന്‍ ഷംസീര്‍, പി ഗഗാറിന്‍, സി കെ ശശീന്ദ്രന്‍, പി മോഹനന്‍ മാസ്റ്റര്‍, പി സതീദേവി, എ പ്രദീപ് കുമാര്‍, പി എ മുഹമ്മദ് റിയാസ്, ഇ എന്‍ മോഹന്‍ദാസ്, പി കെ സൈനബ, പി ശ്രീരാമകൃഷ്ണന്‍, പി നന്ദകുമാര്‍, സി കെ രാജേന്ദ്രന്‍, എം എന്‍ കൃഷ്ണദാസ്, എം ബി രാജേഷ്, എ സി മൊയ്തീന്‍, എന്‍ ആര്‍ ബാലന്‍, പി കെ ബിജു, എം കെ കണ്ണന്‍, സി എന്‍ മോഹനന്‍, കെ ചന്ദ്രന്‍പിള്ള, സി എം ദിനേശ്മണി, എസ് ശര്‍മ്മ, എം സ്വരാജ്, ഗോപി കോട്ടമുറിയ്ക്കല്‍, കെ കെ ജയചന്ദ്രന്‍, കെ പി മേരി, വി എന്‍ വാസവന്‍, ആര്‍ നാസര്‍, സജി ചെറിയാന്‍, സി ബി ചന്ദ്രബാബു, സി എസ് സുജാത, കെ പി ഉദയഭാനു, എസ് സുദേവന്‍, പി രാജേന്ദ്രന്‍, ജെ മേഴ്‌സിക്കുട്ടിയമ്മ, കെ രാജഗോപാല്‍, കെ വരദരാജന്‍, എസ് രാജേന്ദ്രന്‍, സൂസന്‍കോടി, കെ സോമപ്രസാദ്, എം എച്ച് ഷാരിയാര്‍, ആനാവൂര്‍ നാഗപ്പന്‍, എം വിജയകുമാര്‍, കടകംപള്ളി സുരേന്ദ്രന്‍, ടി എന്‍ സീമ, വി ശിവന്‍കുട്ടി, ഡോ. വി ശിവദാസന്‍, കെ സജീവന്‍, പുത്തലത്ത് ദിനേശന്‍, എം എം വര്‍ഗ്ഗീസ്, എ വി റസ്സന്‍, ഇ എന്‍ സുരേഷ് ബാബു, സി വി വര്‍ഗ്ഗീസ്, പനോളി വത്സന്‍, രാജു എബ്രഹാം, എ എ റഹീം, വി പി സാനു, ഡോ. കെ എന്‍ ഗണേഷ്, കെ എസ് സലീഖ, കെ കെ ലതിക, പി ശശി, കെ അനില്‍ കുമാര്‍, വി ജോയ്, ഒ ആര്‍ കേളു, ഡോ. ചിന്ത ജെറോം.

ക്ഷണിതാക്കള്‍: ജോണ്‍ ബ്രിട്ടാസ്, ബിജു കണ്ടക്കൈ.

പ്രത്യേക ക്ഷണിതാക്കള്‍: വി എസ് അച്യുതാനന്ദന്‍, വൈക്കം വിശ്വന്‍, പി കരുണാകരന്‍, ആനത്തലവട്ടം ആനന്ദന്‍, കെ ജെ തോമസ്, എം എം മണി.

Share This Article
Leave a Comment
error: Content is protected !!