തൊഴിലാളികള്‍ക്ക് ആശ്വാസമായി കെ പി എഫ്; പഴക്കിറ്റുകള്‍ വിതരണം ചെയ്തു

Web Desk
1 Min Read

മനാമ: ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബഹ്‌റൈനിലെ കൊടും വേനല്‍ച്ചൂടില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ആശ്വാസവുമായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ പി എഫ്) ബഹ്‌റൈന്‍. കെ പി എഫ് സംഘടിപ്പിച്ച ‘ബീറ്റ് ദി ഹീറ്റ്’ ക്യാമ്പയിനില്‍ തൊഴിലിടങ്ങളില്‍ നേരിട്ടെത്തി തൊഴിലാളികള്‍ക്ക് പഴക്കിറ്റുകള്‍ വിതരണം ചെയ്തു.

city exchange

വേനല്‍ക്കാലത്ത് കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പഴക്കിറ്റ് ചലഞ്ച് സംഘടിപ്പിച്ചത്.

കെ പി എഫ് ജനറല്‍ സെക്രട്ടറി അരുണ്‍ പ്രകാശ്, രക്ഷാധികാരി കെ ടി സലീം, ചാരിറ്റി വിങ് കണ്‍വീനര്‍ സജിത്ത് വെള്ളികുളങ്ങര, അസിസ്റ്റന്റ് ട്രഷറര്‍ സുജീഷ് മാടായി, ഇന്റേണല്‍ ഓഡിറ്റര്‍ ഹരീഷ് പി കെ, എക്‌സിക്യൂട്ടീവ് അംഗം അനില്‍ കുമാര്‍, സാമൂഹിക പ്രവര്‍ത്തകരായ ഷഹീന്‍ ഷാ, ബിജു എന്നിവരും പഴക്കിറ്റ് വിതരണത്തില്‍ പങ്കാളികളായി.

പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനും സാമൂഹിക ഉത്തരവാദിത്തങ്ങള്‍ക്കും മുന്‍ഗണന നല്‍കി ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വരും ദിനങ്ങളിലും തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് കെ പി എഫ് ഭാരവാഹികള്‍ വ്യക്തമാക്കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!