സ്വാതന്ത്ര്യ ദിനത്തില്‍ പ്രവാസി തൊഴിലാളികള്‍ക്ക് കരുതലിന്റെ കൈത്താങ്ങുമായി ഇടപ്പാളയം ബഹ്റൈന്‍ ചാപ്റ്റര്‍

Web Desk
1 Min Read

മനാമ: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്റൈനിലെ വിവിധ തൊഴിലിടങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികള്‍ക്കായി ഇടപ്പാളയം ബഹ്റൈന്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ‘കരുതലിന്റെ കൈത്താങ്ങ്’ എന്ന പേരില്‍ ഭക്ഷണ വിതരണം നടത്തി.

city exchange

കൊടുംചൂടിനെയും പ്രവാസ ജീവിതത്തിന്റെ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികള്‍ക്ക് സ്വാതന്ത്ര്യ ദിനത്തിന്റെ സന്തോഷവും സ്‌നേഹവും പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തകര്‍ വിവിധ വര്‍ക്ക് സൈറ്റുകളില്‍ നേരിട്ടെത്തി ഭക്ഷണ വിതരണം ചെയ്തതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

നാടിന്റെ പുരോഗതിക്കായി വിയര്‍പ്പൊഴുക്കുന്ന ഓരോ തൊഴിലാളി സഹോദരനും സ്വാതന്ത്ര്യ ദിനത്തില്‍ സ്‌നേഹത്തിന്റെയും കരുതലിന്റെയും സാന്നിധ്യം അനുഭവവേദ്യമാക്കാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ടെന്ന് ഇടപ്പാളയം ബഹ്റൈന്‍
ചാപ്റ്റര്‍ ഭാരവാഹികള്‍ അറിയിച്ചു. പരസ്പരമുള്ള കരുതലും സ്‌നേഹവുമാണ് പ്രവാസത്തിന്റെ യഥാര്‍ഥ ശക്തിയെന്നും ഈ കൊച്ചു ജീവകാരുണ്യ പ്രവര്‍ത്തനം അതിന്റെ ഓര്‍മ്മപ്പെടുത്തലാണെന്നും അവര്‍ പറഞ്ഞു.

ചാപ്റ്റര്‍ പ്രസിഡന്റ് വിനീഷ് കേശവന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷഹുല്‍ കാലടി, ഹാരിസ്, പ്രതീഷ് പുത്തന്‍കോട്, രതീഷ് സുകുമാരന്‍, ശിവപ്രസാദ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

- Advertisement -
Ad image

പദ്ധതിയുമായി സഹകരിച്ചവര്‍ക്ക് നന്ദി അറിയിച്ച ഭാരവാഹികള്‍ പ്രവാസി സമൂഹത്തിന്റെ കൂട്ടായ്മയും സഹജീവികളോടുള്ള കരുതലും ഉയര്‍ത്തിപ്പിടിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!