കായിക മത്സരങ്ങള്‍ കാണാനെത്തുന്ന ആരാധകര്‍ക്ക് പോയിന്റും സമ്മാനങ്ങളും; പുതിയ സ്‌പോര്‍ട്‌സ് പ്ലാറ്റ്ഫോം ‘ഹയ്യോഹ്’ ഖത്തറില്‍

Web Desk
4 Min Read

ദോഹ: കായിക മത്സരങ്ങള്‍ കാണാനും പങ്കെടുക്കാനും ആരാധകരെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഖത്തര്‍ പുതിയ ദേശീയ ഡിജിറ്റല്‍ സ്‌പോര്‍ട്‌സ് പ്ലാറ്റ്ഫോമായ ‘ഹയ്യോഹ്’ (Hayyoh) അവതരിപ്പിച്ചു. വിവിധ കായിക സംഘടനാ പ്രതിനിധികള്‍, ക്ലബ് അധികൃതര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പ്ലാറ്റ്ഫോം ഔദ്യോഗികമായി പുറത്തിറക്കിയത്.

city exchange

കായിക മത്സരങ്ങളിലെ ആരാധകരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുകയും കായികരംഗവുമായി സമൂഹത്തിന്റെ ബന്ധം കൂടുതല്‍ ശക്തമാക്കുകയും ചെയ്യുകയാണ് ഹയ്യോയുടെ ലക്ഷ്യം. മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും സജീവമായി ഇടപെടുന്നതിനും ആരാധകര്‍ക്ക് പോയിന്റുകള്‍ ലഭിക്കുന്ന സംവിധാനമാണ് പ്ലാറ്റ്ഫോമിന്റെ പ്രധാന സവിശേഷത.

ഹയ്യോഹിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് പോയിന്റുകള്‍ നേടാനും വിവിധ അംഗത്വ തലങ്ങളിലേക്ക് മുന്നേറാനും ലഭിക്കുന്ന പോയിന്റുകള്‍ ഉപയോഗിച്ച് പ്രത്യേക സമ്മാനങ്ങള്‍, ഓഫറുകള്‍, അനുഭവങ്ങള്‍ എന്നിവ സ്വന്തമാക്കാനും കഴിയും. ‘വാങ്ങുക, പങ്കെടുക്കുക, നേടുക, സ്വന്തമാക്കുക’ എന്നതാണ് പ്ലാറ്റ്ഫോമിന്റെ അടിസ്ഥാന ആശയം.

പ്ലാറ്റ്ഫോമിലൂടെ പങ്കെടുക്കാവുന്ന കായിക മത്സരങ്ങള്‍ കണ്ടെത്തി ടിക്കറ്റുകള്‍ സ്വന്തമാക്കാം. മത്സരത്തില്‍ പങ്കെടുത്തതായി സ്ഥിരീകരിച്ചശേഷം അക്കൗണ്ടില്‍ ഹയ്യോഹ് പോയിന്റുകള്‍ ലഭിക്കും. നിബന്ധനകള്‍ക്ക് വിധേയമായി ഓരോ യോഗ്യമായ കായിക മത്സരത്തിലും പങ്കെടുക്കുമ്പോഴും 1,000 ബേസ് പോയിന്റാണ് ലഭിക്കുക.

- Advertisement -
Ad image

ശേഖരിക്കുന്ന പോയിന്റുകള്‍ ഉപയോഗിച്ച് ഹയ്യോഹ്‌യുടെ പങ്കാളി സ്ഥാപനങ്ങള്‍ നല്‍കുന്ന വിവിധ പ്രത്യേക സമ്മാനങ്ങളും ഓഫറുകളും അനുഭവങ്ങളും സ്വന്തമാക്കാം.

ഉപയോക്താക്കളുടെ സജീവ പങ്കാളിത്തത്തിനനുസരിച്ച് അഞ്ച് അംഗത്വ തലങ്ങളിലേക്കും പ്ലാറ്റ്ഫോം ഉയര്‍ത്തും. മെംബര്‍, ബ്രോണ്‍സ്, സില്‍വര്‍, ഗോള്‍ഡ് എന്നീ തലങ്ങള്‍ക്ക് ശേഷം ഏറ്റവും ഉയര്‍ന്ന തലമായ പ്ലാറ്റിനമാണ് ഉള്ളത്. ഓരോ തലത്തിനും പ്രത്യേക ആനുകൂല്യങ്ങളുണ്ടാകും. കൂടുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കാനും ഉയര്‍ന്ന അംഗത്വ തലങ്ങളിലെത്താനും ഇത് ആരാധകര്‍ക്ക് പ്രചോദനമാകും.

ഖത്തര്‍ പൗരന്മാര്‍ക്കും സാധുവായ ഖത്തര്‍ ഐഡിയുള്ള താമസക്കാര്‍ക്കും ഹയ്യോഹ്‌യില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. 12 മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും മാതാപിതാക്കളുടെയോ നിയമപരമായ രക്ഷിതാവിന്റെയോ അനുമതിയോടെ പ്രത്യേക അക്കൗണ്ട് വഴി പ്ലാറ്റ്ഫോമില്‍ പങ്കെടുക്കാം.

കുട്ടികളെയും യുവാക്കളെയും ചെറുപ്പം മുതല്‍ കായികരംഗത്തേക്ക് ആകര്‍ഷിക്കുകയും മത്സരങ്ങള്‍ നേരിട്ട് കാണാനും പങ്കെടുക്കാനും പ്രോത്സാഹിപ്പിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഒറ്റ അക്കൗണ്ടിലൂടെ യോഗ്യമായ കായിക മത്സരങ്ങള്‍ കണ്ടെത്താനും മത്സരങ്ങളിലെ പങ്കാളിത്തം, പോയിന്റ് ബാലന്‍സ്, അംഗത്വ തലം എന്നിവ പരിശോധിക്കാനും ലഭ്യമായ സമ്മാനങ്ങളും ഓഫറുകളും അനുഭവങ്ങളും കാണാനും പോയിന്റുകള്‍ ഉപയോഗിച്ച് അവ സ്വന്തമാക്കാനും കഴിയും.

കായിക മത്സരം കാണുന്നതില്‍ മാത്രം ഒതുങ്ങാതെ തുടര്‍ച്ചയായ പങ്കാളിത്തത്തിന്റെയും ഇടപെടലിന്റെയും പ്രതിഫലത്തിന്റെയും അനുഭവമാക്കി മാറ്റുകയാണ് ഹയ്യോഹ് ലക്ഷ്യമിടുന്നത്. വിവിധ കായിക ഇനങ്ങളിലെ ആരാധകപങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും ആരാധകരും കായികരംഗവും തമ്മിലുള്ള ദീര്‍ഘകാല ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്ലാറ്റ്ഫോം സഹായിക്കുമെന്നാണ് പ്രതീക്ഷ.

ഹയ്യോഹ്‌യുടെ പങ്കാളി ശൃംഖലയാണ് പ്ലാറ്റ്ഫോമിന്റെ പ്രധാന ഘടകങ്ങളിലൊന്ന്. ഉപയോക്താക്കള്‍ പോയിന്റുകള്‍ ഉപയോഗിച്ച് സ്വന്തമാക്കുന്ന സമ്മാനങ്ങളും ഓഫറുകളും പ്രത്യേക അനുഭവങ്ങളും പങ്കാളി സ്ഥാപനങ്ങളാണ് നല്‍കുന്നത്. ഭാവിയില്‍ കൂടുതല്‍ സ്ഥാപനങ്ങളെ പങ്കാളികളാക്കാനും പ്ലാറ്റ്ഫോമിന്റെ ആനുകൂല്യങ്ങള്‍ വിപുലീകരിക്കാനും പദ്ധതിയുണ്ട്.

ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷനും ഖത്തര്‍ സ്റ്റാര്‍സ് ലീഗുമാണ് ഹയ്യോഹ്‌യുടെ കായിക പങ്കാളികള്‍.

ഖത്തര്‍ എയര്‍വേയ്സ്, ആസ്പയര്‍ കതാറ ഹോസ്പിറ്റാലിറ്റി, വോഡഫോണ്‍, ഉരീദു, ബ്ലൂ സലൂണ്‍, ഇന്റര്‍കോണ്ടിനെന്റല്‍ ദോഹ ബീച്ച് ആന്‍ഡ് സ്പാ, അല്‍ അബ്ദുല്‍ഗനി മോട്ടോഴ്സ്, അല്‍ വഹ കാര്‍സ്, അല്‍ഫര്‍ദാന്‍ ഓട്ടോമൊബൈല്‍സ് എന്നിവയാണ് വാണിജ്യ പങ്കാളികള്‍.

ഉപയോക്താക്കളുടെ സജീവ പങ്കാളിത്തത്തിനനുസരിച്ച് അഞ്ച് അംഗത്വ തലങ്ങളിലേക്കും പ്ലാറ്റ്ഫോം ഉയര്‍ത്തും. മെംബര്‍, ബ്രോണ്‍സ്, സില്‍വര്‍, ഗോള്‍ഡ് എന്നീ തലങ്ങള്‍ക്ക് ശേഷം ഏറ്റവും ഉയര്‍ന്ന തലമായ പ്ലാറ്റിനമാണ് ഉള്ളത്. ഓരോ തലത്തിനും പ്രത്യേക ആനുകൂല്യങ്ങളുണ്ടാകും. കൂടുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കാനും ഉയര്‍ന്ന അംഗത്വ തലങ്ങളിലെത്താനും ഇത് ആരാധകര്‍ക്ക് പ്രചോദനമാകും.

ഖത്തര്‍ പൗരന്മാര്‍ക്കും സാധുവായ ഖത്തര്‍ ഐഡിയുള്ള താമസക്കാര്‍ക്കും ഹയ്യോയില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. 12 മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും മാതാപിതാക്കളുടെയോ നിയമപരമായ രക്ഷിതാവിന്റെയോ അനുമതിയോടെ പ്രത്യേക അക്കൗണ്ട് വഴി പ്ലാറ്റ്ഫോമില്‍ പങ്കെടുക്കാം.

കുട്ടികളെയും യുവാക്കളെയും ചെറുപ്പം മുതല്‍ കായികരംഗത്തേക്ക് ആകര്‍ഷിക്കുകയും മത്സരങ്ങള്‍ നേരിട്ട് കാണാനും പങ്കെടുക്കാനും പ്രോത്സാഹിപ്പിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഒറ്റ അക്കൗണ്ടിലൂടെ യോഗ്യമായ കായിക മത്സരങ്ങള്‍ കണ്ടെത്താനും മത്സരങ്ങളിലെ പങ്കാളിത്തം, പോയിന്റ് ബാലന്‍സ്, അംഗത്വ തലം എന്നിവ പരിശോധിക്കാനും ലഭ്യമായ സമ്മാനങ്ങളും ഓഫറുകളും അനുഭവങ്ങളും കാണാനും പോയിന്റുകള്‍ ഉപയോഗിച്ച് അവ സ്വന്തമാക്കാനും കഴിയും.

കായിക മത്സരം കാണുന്നതില്‍ മാത്രം ഒതുങ്ങാതെ തുടര്‍ച്ചയായ പങ്കാളിത്തത്തിന്റെയും ഇടപെടലിന്റെയും പ്രതിഫലത്തിന്റെയും അനുഭവമാക്കി മാറ്റുകയാണ് ഹയ്യോ ലക്ഷ്യമിടുന്നത്. വിവിധ കായിക ഇനങ്ങളിലെ ആരാധകപങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും ആരാധകരും കായികരംഗവും തമ്മിലുള്ള ദീര്‍ഘകാല ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്ലാറ്റ്ഫോം സഹായിക്കുമെന്നാണ് പ്രതീക്ഷ.

ഹയ്യോയുടെ പങ്കാളി ശൃംഖലയാണ് പ്ലാറ്റ്ഫോമിന്റെ പ്രധാന ഘടകങ്ങളിലൊന്ന്. ഉപയോക്താക്കള്‍ പോയിന്റുകള്‍ ഉപയോഗിച്ച് സ്വന്തമാക്കുന്ന സമ്മാനങ്ങളും ഓഫറുകളും പ്രത്യേക അനുഭവങ്ങളും പങ്കാളി സ്ഥാപനങ്ങളാണ് നല്‍കുന്നത്. ഭാവിയില്‍ കൂടുതല്‍ സ്ഥാപനങ്ങളെ പങ്കാളികളാക്കാനും പ്ലാറ്റ്ഫോമിന്റെ ആനുകൂല്യങ്ങള്‍ വിപുലീകരിക്കാനും പദ്ധതിയുണ്ട്.

ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷനും ഖത്തര്‍ സ്റ്റാര്‍സ് ലീഗുമാണ് ഹയ്യോയുടെ കായിക പങ്കാളികള്‍.

ഖത്തര്‍ എയര്‍വേയ്സ്, ആസ്പയര്‍ കതാറ ഹോസ്പിറ്റാലിറ്റി, വോഡഫോണ്‍, ഉരീദു, ബ്ലൂ സലൂണ്‍, ഇന്റര്‍കോണ്ടിനെന്റല്‍ ദോഹ ബീച്ച് ആന്‍ഡ് സ്പാ, അല്‍ അബ്ദുല്‍ഗനി മോട്ടോഴ്സ്, അല്‍ വഹ കാര്‍സ്, അല്‍ഫര്‍ദാന്‍ ഓട്ടോമൊബൈല്‍സ് എന്നിവയാണ് വാണിജ്യ പങ്കാളികള്‍.

Share This Article
Leave a Comment
error: Content is protected !!