

കോഴിക്കോട്: നടനും സംഘാടകനുമായിരുന്ന കെ ടി സി അബ്ദുല്ലയുടെ നിര്യാണം സാംസ്‌കാരിക ലോകത്ത് വലിയ ശൂന്യത സൃഷ്ടിച്ചതായി നടന്‍ മാമുക്കോയ പറഞ്ഞു. കെ ടി സി അബ്ദുല്ലയുടെ മൂന്നാം ചരമ വാര്‍ഷികത്തില്‍ യുണൈറ്റഡ് ഡ്രാമാറ്റിക് അക്കാദമി (യു ഡി എ) സംഘടിപ്പിച്ച അനുസ്മരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡോ. കെ മൊയ്തു അധ്യക്ഷത വഹിച്ചു. എം ഷാഹുല്‍ ഹമീദ്, പി വി ഗംഗാധരന്‍, വി പി മാധവന്‍ നായര്‍, പി ഗംഗാധരന്‍, എല്‍ സി സുകുമാരന്‍, പുത്തൂര്‍മഠം ചന്ദ്രന്‍, പി രമേശ്, കെ പി അബൂബക്കര്‍, കെ എസ് വെങ്കാടചലം, ടി പി വാസു, രങ്കൂണ്‍ റഹ്മാന്‍, ഷാജി പട്ടിക്കര, റഹിം പുവ്വാട്ട്പറമ്പ്, സി ഇ ചാക്കുണ്ണി, പി ബാലന്‍, എം അരവിന്ദന്‍, അഡ്വ. എം രാജന്‍ എന്നിവര്‍ സംസാരിച്ചു.

വി എം കുട്ടി, പീര്‍ മുഹമ്മദ് എന്നിവരുടെ നിര്യാണത്തില്‍ യു ഡി എ അനുശോചിച്ചു.
