

പയ്യന്നൂര്‍: പയ്യന്നൂരിലെ തളിപ്പറമ്പ് താലൂക്ക് ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 2022-27 വര്‍ഷത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് പാനലില്‍ മത്സരിച്ചവര്‍ ഐക്യകണ്‌ഠേന തെരഞ്ഞെടുക്കപ്പെട്ടു.

കെ പി രാജേന്ദ്രകുമാര്‍ പ്രസിഡണ്ടായും എന്‍ അബ്ദുറഹ്മാന്‍ വൈസ് പ്രസിഡണ്ടായും എന്‍ അബ്ദുല്‍ ഖാദര്‍, എം കെ പ്രിയേഷ്, സി വി മിഥുന്‍, പി വി ഉണ്ണികൃഷ്ണന്‍, കെ വി മോഹനന്‍, കെ പി മഹിത മോഹന്‍, ലത നാരായണന്‍, മിനി വേണുഗോപാല്‍, സി ലതീഷ് എന്നിവര്‍ അംഗങ്ങളായും പുതിയ ഭരണസമിതി നിലവില്‍ വന്നു.
