ലേഡീസ് വെയ്റ്റ് ലോസ് ചലഞ്ചിന് തുടക്കമായി

Web Desk
1 Min Read

ദോഹ: യുനൈറ്റഡ് മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമി ഇന്റര്‍നാഷണലിന്റെ നാല്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായി 45 ദിവസത്തെ സ്ത്രീകള്‍ക്കായുള്ള വെയ്റ്റ് ലോസ് ചലഞ്ചിന് തുടക്കമായി. യു എം എ ഐ ഖത്തറും കിംസ് ഹോസ്പിറ്റലും സംയുക്തമായാണ് ചലഞ്ചിന് തുടക്കമിട്ടത്.

city exchange

വകറയിലെയും മാഷാഅഫിലെയും കിംസ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവരുടെ പിന്തുണയോടെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 100ലേറെ വിവിധ രാജ്യങ്ങളിലുള്ള സ്ത്രീകള്‍ പ്രാഥമിക ചെക്കിംഗില്‍ പങ്കെടുത്തു.

പങ്കെടുക്കുന്നവര്‍ക്ക് സൗജന്യ മെഡിക്കല്‍ കണ്‍സള്‍ട്ടേഷനുകള്‍, ഭാരം കുറയ്ക്കാനുള്ള പ്രൊഫഷണല്‍ മാര്‍ഗ്ഗനിര്‍ദ്ദേശം എന്നിവ 45 ദിവസത്തെ കാലയാളവിലൂടെനീളം ലഭ്യമാകും.

അവധിക്കാലം കഴിഞ്ഞ് ശരീരഭാരം വര്‍ധിച്ച് സ്വന്തം രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ നിരവധി പ്രവാസികള്‍ക്ക് ഈ സംരംഭം തികഞ്ഞ സ്വീകര്യതയും ആവേശവുമാണെന്ന് പങ്കെടുത്ത സ്ത്രീകള്‍ അഭിപ്രായപ്പെട്ടു.

- Advertisement -
Ad image

45 ദിവസത്തെ ശ്രദ്ധാപൂര്‍വ്വമായ വിലയിരുത്തലിനുശേഷം വിജയികളെ യു എം എ ഐ ഖത്തര്‍ നടത്തുന്ന ഗ്രാന്‍ഡ് പരിപാടിയില്‍ സമ്മാനങ്ങള്‍ നല്‍കി ആദരിക്കും. ഒന്നാം സമ്മാനം സ്വര്‍ണ്ണ നാണയവും രണ്ടാം സമ്മാനം ഡിഷ് വാഷ്‌റും മൂന്നാം സമ്മാനം എയര്‍ ഫ്രയറും കൂടാതെ പങ്കെടുക്കുന്നവര്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും.

വെയിറ്റ് ലോസ് ചലഞ്ച് പരിപാടിയുടെ ഏകോപനം വനിതാ ടീം കോര്‍ഡിനേറ്ററായ ആയിഷ ഷഹീന, ബരീറ ഉബൈദ്, സഹല ഷബീര്‍, സന, റാഹത്, കിംസ് മാര്‍ക്കറ്റിംഗ് ലീഡ് രാഹുല്‍, ബിസിനസ് ഡെവലപ്പ്മന്റ് മാനേജര്‍ സുല്‍ഫികര്‍, ബിസ്‌നസ് ഡെവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ് സുഹൈല്‍ എന്നിവര്‍ നിര്‍വഹിച്ചു.

യു എം ഐ ഐ ടെക്‌നിക്കല്‍ ഡയറക്ടര്‍ നൗഷാദ് മണ്ണോളി, സെക്രട്ടറി ഷബീര്‍, ഇവന്റ് കണ്‍വീനര്‍മാരായ ഉബൈദ് സി കെ, അബ്ദുള്ള പൊയില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍സ്ട്രക്ടര്‍മാരായ സയീദ് സല്‍മാന്‍, ഫാസില്‍, ഷഫീഖ്, മുഹമ്മദ്, നൗഫല്‍ തിക്കോടി എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!