ലേക്ഷോര്‍ ആശുപത്രി എം ഡി എസ് കെ അബ്ദുള്ളയ്ക്ക് ആരോഗ്യ മേഖലയിലെ മികവിനുള്ള അവാര്‍ഡ്

Web Desk
0 Min Read

കൊച്ചി: മണപ്പുറം വിപിഎന്‍ ഐബിഇ അവാര്‍ഡ്‌സ് 2025ല്‍ ലേക്ഷോര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എസ് കെ അബ്ദുള്ളയെ ആരോഗ്യ സംരക്ഷണത്തിലും ജീവകാരുണ്യപ്രവര്‍ത്തനത്തിലും മികവിനുള്ള മാതൃകാപരമായ നേതൃത്വത്തിനുള്ള പുരസ്‌കാരം നല്‍കി ആദരിച്ചു.

city exchange

ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് സി എം ഡി വി പി നന്ദകുമാര്‍, പെഗസസ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ഡോ. അജിത് രവി എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് സമ്മാനിച്ചു.

സാമൂഹികാരോഗ്യ രംഗത്തെ സേവനത്തിനും ദാനപരമായ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരമാണ് ഈ പുരസ്‌കാരം.

Share This Article
Leave a Comment
error: Content is protected !!